പുരുഷ ടി20യില്‍ ഒരൊറ്റ ടീമിനായി 9000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി വിരാട് കോലി

ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി .
പുരുഷ ടി20യില്‍ ഒരൊറ്റ ടീമിനായി 9000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന നേട്ട കോലി സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കുപ്പായത്തില്‍ കോലിയുടെ റണ്‍ സമ്പാദ്യം 9004 റണ്‍സിലെത്തി. ഐപിഎല്ലിലെയും ചാമ്പ്യന്‍സ് ലീഗ് ടി20യിലെയും നമ്പറുകള്‍ ചേര്‍ത്ത കണക്കാണിത്. ഇതില്‍ 8606 റണ്‍സും കോലി നേടിയത് ഐപിഎല്ലിലാണ്.
രണ്ടാമത് മുംബൈ ഇന്ത്യന്‍സിനായി 6060 റണ്‍സ് നേടിയിട്ടുള്ള രോഹിത് ശര്‍മ്മയാണ് .
"
https://www.facebook.com/Malayalivartha