ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ ഒളിവ്; പലയിടങ്ങളിൽ കറങ്ങിനടന്നു; ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചു; ടിക്കറ്റെടുക്കാതെ ട്രെയിനില്‍ സഞ്ചരിച്ചു; 'നിനക്ക് പോയി ചത്ത് കൂടെ'..! പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസില്‍ സുകാന്ത് സുരേഷ് അറസ്റ്റിൽ. പേട്ട പോലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചപ്പോൾ ബന്ധുക്കൾ പ്രതിയോട് പൊട്ടിത്തെറിച്ചു. നിനക്ക് പോയി ചത്ത് കൂടെ എന്ന് ബന്ധുക്കൾ പറഞ്ഞു.
സുകാന്ത് സുരേഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തേക്ക് . പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചത് അമ്മാവന്‍ മോഹനനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ യുവതിയെ സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തു. നിരവധി തവണ പണം കൈപ്പറ്റി. ആത്മഹത്യയ്ക്ക് കാരണം, സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ്.
ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ ഇയാൾ ഒളിവിലായിരുന്നു ധര്‍മ്മസ്ഥല്‍, മാംഗ്ലൂര്‍, കൊല്ലൂര്‍, ഉഡുപ്പി, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ കറങ്ങിനടന്നു. ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചു. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ സഞ്ചരിച്ചു. ചിലരുടെ ഫോണ്‍ വാങ്ങി ബന്ധുക്കളെ വിളിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ റിമാൻഡ് റിപ്പോട്ടിൽ ഉണ്ട്. കേസിലെ പ്രതിയായ സുകാന്തിനെ റിമാന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha