വേരോടെ പിഴുതെറിയുകയാണ് ജൂതപ്പട..ഹമാസിന്റെ ഗാസയിലെ മേധാവി മുഹമ്മദ് സിൻവാറിനെ, വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..

ഭീകരരുടെ നേതൃസ്ഥാനത്തേക്ക് ആരെയൊക്കെ കൊണ്ടുവരാൻ നോക്കിയാലും അവരെയെല്ലാം വേരോടെ പിഴുതെറിയുകയാണ് ജൂതപ്പട .
ഹമാസിന്റെ ഗാസയിലെ മേധാവി മുഹമ്മദ് സിൻവാറിനെ (49) വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് മുൻ തലവൻ യഹ്യാ സിൻവാറിന്റെ സഹോദരനാണ്. ഹമാസ് കമാൻഡറായ മുഹമ്മദ് ഷബാനയും കൊല്ലപ്പെട്ടു.കഴിഞ്ഞ 13ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്‌പിറ്റലിലെ ബങ്കറിൽ ഇസ്രയേൽ സൈന്യം നടത്തിയ സ്ഫോടനത്തിലാണ് ഇവരടക്കം 26പേർ കൊല്ലപ്പെട്ടത്.
ഇരുവരുടേയും മൃതദേഹങ്ങൾ ബങ്കറിൽ നിന്ന് സൈന്യം വീണ്ടെടുത്ത് പരിശോധന നടത്തിയാണ് സ്ഥിരീകരിച്ചത്. മുഹമ്മദ് കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു നേരത്തെ സൂചിപ്പിച്ചിരുന്നു.2023 ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ സൂത്രധാരനായ യഹ്യാ സിൻവാറിനെ കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രയേൽ വധിച്ചത്. തുടർന്നാണ് മുഹമ്മദ് ഗാസയിലെ ഹമാസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. മുഹമ്മദും ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നാണെന്ന് ഇസ്രയേൽ പറയുന്നു.
ഇസ്രയേലിന്റെ നോട്ടപ്പുള്ളി..മുഹമ്മദ്, ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡിന്റെ മേധാവിഹമാസിന്റെ ഖാൻ യൂനിസ് ബ്രിഗേഡ് മുൻ തലവൻ.6 തവണ ഇസ്രയേലിന്റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു.1990കളിൽ ഇസ്രയേലിൽ ജയിൽ ശിക്ഷ അനുഭവിച്ചു.ഇയാൾ കൊല്ലപ്പെട്ടെന്ന് 2014ൽ ഹമാസ് അവകാശപ്പെട്ടെങ്കിലും നുണയാണെന്ന് കണ്ടെത്തി. ഗാസയിലെ ഭൂഗർഭ ടണലുകളിൽ രഹസ്യ ജീവിതം.ഇയാളെപറ്റി പരിമിതമായ അറിവേ പുറംലോകത്തിനുള്ളു.
ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇസ്രയേൽ 3,00,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2006 ല്‍ ഹമാസിന് വേണ്ടി ഇസ്രയേല്‍ സൈനികനായ ഗിലാദ് ഷലിതിനെ സിന്‍വാര്‍ തട്ടിക്കൊണ്ടു പോയതോടെയാണ് ഹിറ്റ്ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. 1990കളില്‍ മുഹമ്മദ് സിന്‍വാറിനെ പിടികൂടി ഒന്‍പത് മാസം ഇസ്രയേലിലും മൂന്ന് വര്‍ഷം റമല്ലയിലും തടവിലിട്ടിരുന്നു. തുരങ്കം തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രയേലി സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് മുഹമ്മദ് സിന്‍വാര്‍ ഹമാസിന്റെ തലവനായി ചുമതലയേല്‍ക്കുന്നത്.
https://www.facebook.com/Malayalivartha