ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടി ഇന്ത്യ

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടി. 3 മിനിട്ട് 18.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യ പൊന്നണിഞ്ഞത്.
സന്തോഷ് കുമാര്‍, വിശാല്‍ ടി.കെ, രൂപാല്‍, ശുഭ വെങ്കിടേശന് എന്നിവരുള്‍പ്പെട്ട ടീമാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് സ്വര്‍ണം കൊണ്ടുവന്നത്. ഇത്തവണ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്.
ട്രപ്പിള്‍ ജമ്പില്‍ പ്രവീണ്‍ചിത്രവേല്‍, ഡെക്കാത്ലണില് തേജസ്വിന് ശങ്കര്‍, വനിതകളുടെ 400 മീറ്ററില്‍ രൂപാല്‍, 1500 മീറ്ററില്‍ പൂജ എന്നിവര്‍ വെള്ളി നേടി. പുരുഷന്മാരുടെ 1500 മീറ്ററില്‍ യൂനുസ് ഷാ വെങ്കലവും നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha