ബൈജുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് .. നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി

സുഹൃത്തിന്റെ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് കൊല്ലം പരവൂര്‍ നെടുങ്ങോലം ബൈജു വിലാസത്തില്‍ ബൈജുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. ചിറയിന്‍കീഴ് അഴൂര്‍ ചരുവിള സ്വദേശികളായ അജി,സുരേഷ്,സഞ്ചു,ഷാജി എന്നിവരെയാണ് അഞ്ചാം അഡിഷണല്‍ സെഷന്‍സ് ജഡ്ജി സിജു ഷേഖ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കൊല്ലം നെടുങ്ങോലത്ത് താമസക്കാരനായ ചിറയിന്‍കീഴ് സ്വദേശി സുധീഷിന്റെ കുടുംബ വീട്ടില്‍ സുധീഷിനൊപ്പം എത്തിയതാണ് ബൈജുവും സുഹൃത്തുക്കളായ അനു,ജിനു,വിപിന്‍ ബാബു,അഖില്‍ എന്നിവര്‍. സുധീഷിന്റെ സഹോദരിയെ രണ്ടാം പ്രതി സുരേഷ് നിരന്തരം ശല്യം ചെയ്തത് സുധീഷ് ചോദ്യം ചെയ്യുകയും പറഞ്ഞ് വിലക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സുധീഷിനെ ആക്രമിക്കാന്‍ ശ്രമിച്ചു.
തടയാന്‍ ശ്രമിച്ച സുധീഷിന്റെ അച്ഛന് സുരേഷിനെയും പ്രതികള്‍ ആക്രമിച്ചു. ഇത് തടയുന്നതിനിടെയാണ് ബൈജുവിനെ പ്രതികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
കുത്തേറ്റ ബൈജു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മറ്റുളളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2007 ഏപ്രില്‍ 25നായിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബി.എസ്.രാജേഷ് ഹാജരാകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























