കണ്ടയ്നറിൽ നിന്ന് ലക്ഷങ്ങളുടെ വസ്‌തുക്കൾ കരയിൽ..! അടിച്ചു മാറ്റാൻ ടീം ഇറങ്ങി ഈ മീനുകൾ കഴിക്കരുത് !

41 കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്നാണ് വിദഗ്ധർ പറയുന്നത്. സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുവരാനും കണ്ടെയ്നറുകൾ പല ഭാഗങ്ങളാക്കി കരയിൽ എത്തിക്കാനും കൂടുതൽ സമയം ആവശ്യമാണെന്ന് കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സാൽവേജ് ഓപ്പറേഷന്റെ ഭാഗമായി ടി ആൻഡ് ടി സാൽവേജ് കമ്പനി അധികൃതരും കണ്ടെയ്നർ മാറ്റാൻ ചുമതലപ്പെടുത്തിയ വാട്ടർലൈൻ ഷിപ്പിങ്ങിന്റെ ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം പറഞ്ഞത്. കൃത്യമായ കാര്യ പദ്ധതി തയാറാക്കി ജനങ്ങൾക്കും തീര പരിസ്ഥിതിക്കും കോട്ടം തട്ടാതെ കണ്ടെയ്നറുകൾ മാറ്റണമെന്നും ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്നും കലക്ടർ നിർദേശിച്ചിട്ടുണ്ട്.
ചില്ലയ്ക്കൽ ഫിഷ് ലാൻഡിങ് സെന്ററിൽ രാവിലെയോടെയാണ് വലിയ ബോക്സുകളുടെ രൂപത്തിൽ കപ്പലിലെ ചരക്കുകളും കണ്ടെയ്നറിന്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞത്. റീഫർ കണ്ടെയ്നറുകളുടെ (റെഫ്രിജറേറ്റഡ് കണ്ടെയ്നർ) ശീതീകരണ സംവിധാനത്തിന്റെ പുറംപാളികൾ പോലുള്ള ഭാഗങ്ങളാണ് തീരത്തെത്തിയത്. കൂടാതെ തീരത്ത് വെളുത്ത തരികളും പ്രത്യക്ഷപ്പെട്ടിരുന്നു. പ്ലാസ്റ്റിക് നിർമാണത്തിനുള്ള അസംസ്കൃത വസ്തുവായ പ്ലാസ്റ്റിക് ഗ്രാന്യൂൾസാണ് ഇവയെന്ന് സംശയിക്കുന്നു. കോങ്ങാൽ, മലപ്പുറം പള്ളി ഭാഗങ്ങളിലും കപ്പലിൽ നിന്നുള്ള ചരക്കുകൾ തീരത്തടിഞ്ഞിരുന്നു. പൊഴിക്കര പൊഴിമുഖത്തിനോട് ചേർന്നു താന്നിയിലും വലിയ ബോക്സുകളുടെ രൂപത്തിലാണ് ചരക്കുകൾ തീരത്തടിഞ്ഞത്.
കണ്ടെയ്നറുകൾ എന്തു ചെയ്തു?
കഴിഞ്ഞ ദിവസം തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ നീക്കാനുള്ള ശ്രമം കനത്ത മഴയിലും തടസ്സപ്പെട്ടു. ബീച്ചിലും പരിസരത്തുമായി കണ്ടെത്തിയ രണ്ട് കണ്ടെയ്നറുകൾ കൊല്ലം പോർട്ടില്‍ എത്തിച്ചിട്ടുണ്ട്. ശക്തികുളങ്ങര പള്ളിക്ക് സമീപം കണ്ടെത്തിയവയിൽ രണ്ടെണ്ണം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി എടുത്തു മാറ്റി. നീണ്ടകര ഹാർബർ, ചെറിയഴീക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയ കണ്ടെയ്നറുകൾ അടുത്ത ദിവസം നീക്കുമെന്നാണ് അധികൃതർ പറയുന്നത്. നീണ്ടകരയിലെ കണ്ടെയ്നർ കടലിന്റെ സുരക്ഷാ ഭിത്തിയിലാണ് ഉറച്ചത്. ആ ഭാഗത്തേക്ക് ക്രെയിൻ കൊണ്ടുവരാൻ പ്രയാസമാണ്. ഇവയുടെ നീക്കം സംബന്ധിച്ച തീരുമാനം ഇന്ന് എടുത്തേക്കും. 41 കണ്ടെയ്നറുകളാണ് ഇതുവരെ കൊല്ലം തീരത്ത് അടിഞ്ഞത്.
ഉടൻ മാറ്റും: കലക്ടർ
തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾ വേഗത്തിൽ മാറ്റുമെന്ന് കലക്ടർ എൻ ദേവിദാസ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, എൻഡിആർഎഫ്, കസ്റ്റംസ് സംഘങ്ങളാണ് മാറ്റുന്നതിനുള്ള ജോലി നിർവഹിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ആലപ്പാട് പഞ്ചായത്തിൽ ചെറിയഴീക്കലിൽ കണ്ടെയ്നർ കണ്ടതോടെ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കസ്റ്റംസ്, ഷിപ്പിങ് കമ്പനി പ്രതിനിധികൾ തുടർനടപടികളും സ്വീകരിച്ചു. കണ്ടെയ്‌നറുകൾ ജില്ലയിലെ വിവിധ തീരപ്രദേശങ്ങളിൽ എത്തിയെങ്കിലും അപകടകരമായ വസ്തുക്കൾ കണ്ടെത്താനായില്ല. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി. ക്രെയിനുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ മാറ്റുന്ന പ്രവൃത്തി ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തേക്ക് തടികൾ കൈക്കലാക്കാൻ ശ്രമം
കണ്ടെയ്നറിൽ നിന്നു പുറത്തു വന്ന വസ്തുക്കൾ തൊടാൻ പാടില്ലെന്ന നിർദേശം നിലനിൽക്കെ ബീച്ചിൽ അടിഞ്ഞ മലേഷ്യൻ തേക്കുകൾ കൈക്കലാക്കാനുള്ള ചിലരുടെ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലും രാവിലെയുമായാണ് തേക്ക് കട്ടകൾ ബീച്ചിൽ തിര എത്തിച്ചത്. രാവിലെ കണ്ടപ്പോൾ തന്നെ ആളുകൾ എടുത്തു മണ്ണിൽ കുഴിച്ചിട്ടു. പിന്നീട് പൊലീസ് എത്തി മണ്ണിൽ കുഴിച്ചിട്ടവയും ബീച്ചിൽ അവേശേഷിച്ചവയും കണ്ടെത്തി അവിടെ തന്നെ കൂട്ടിയിട്ടു കാവലൊരുക്കി. ചിലരെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
എന്താണ് സാൽവേജ് ഓപ്പറേഷൻ?
ചരക്ക് കപ്പലുകൾ മുങ്ങുന്നത് ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യത്തിൽ കണ്ടെയ്നറുകളും കപ്പലിന്റെ അവശിഷ്ടങ്ങളും മാറ്റുന്ന പ്രക്രിയയാണ് സാൽവേജ് ഓപ്പറേഷൻ എന്നു പറയുന്നത്. സാൽവേജ് ഓപ്പറേഷനിൽ ഏറെ വൈദഗ്ധ്യമുള്ള കമ്പനിയാണ് ഇവിടെ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കണ്ടെയ്നറുകൾ മാറ്റുന്നതിനു പുറമേ, കപ്പലിൽ നിന്ന് ഒഴുകാൻ സാധ്യതയുള്ള എണ്ണ തിരിച്ചെടുക്കാനുള്ള സംവിധാനവും ഇവർക്കുണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു. രാസപദാർഥങ്ങൾ ഒഴുകിയാൽ അവയെ പ്രതിരോധിക്കാനുള്ള സംവിധാനവുമുണ്ട്.
തീരദേശം വറുതിയിലേക്ക്
കൊല്ലം ∙ അതിതീവ്ര മഴയും കാറ്റും മൂലം ഇളകി മറിയുന്ന കടലിൽ മീൻ പിടിത്തം അസാധ്യമായി, മൺസൂൺ ശക്തമായപ്പോഴേക്കും കടലിൽ ചരക്കുകപ്പൽ മുങ്ങി ആ മേഖലയിലും മീൻ പിടിത്തം കഴിയാതെയായി, അടുത്തയാഴ്ച പിന്നിടുമ്പോൾ മൺസൂൺകാല ട്രോളിങ് നിരോധനത്തിന്റെ 52 നാളുകൾ... തീരമേഖലയിൽ ഇക്കുറി വല്ലാതെ പിടിമുറുക്കും എന്നർഥം. ജൂൺ 9 മുതൽ 52 ദിവസത്തേക്കാകും ഇക്കുറിയും ട്രോളിങ് നിരോധനം.
പരമ്പരാഗത യാനങ്ങൾ ഒഴികെ മറ്റൊന്നിനും ഈ കാലയളവിൽ കടലിൽ പോകാനാവില്ല. ട്രോളിങ് നിരോധന കാലയളവിൽ കേരളത്തിന്റെ തീരദേശം കടുത്ത വറുതിയിൽ അമരുന്നതാണ് അനുഭവം. യന്ത്രവൽകൃത ബോട്ടുകൾ കരയ്ക്ക് ഇരിക്കുന്നതോടെ ഇവയിൽ കടലിൽ പോയിരുന്ന അനേകായിരം മത്സ്യത്തൊഴിലാളികൾക്ക് ജോലിയില്ലാതാകും. ഇതോടെ വീടുകളിൽ ദാരിദ്ര്യം പിടിമുറുക്കും.അനുബന്ധ സ്ഥാപനങ്ങളും അവയിലെ തൊഴിലാളികളും പ്രതിസന്ധിയിലാകും.
ടലിലേക്ക് മുങ്ങിയ കണ്ടെയ്‌നറുകളിലുള്ള സാധനങ്ങള്‍ മത്സ്യം കഴിക്കുന്നതിന് പ്രശ്‌നമാണോ എന്നതാണ് ജനങ്ങളുടെ പ്രധാന സംശയം. കണ്ടെയ്‌നറുകളിലെ എണ്ണകളിലെ വിഷപദാര്‍ത്ഥമായ പിഎഎച്ച് എന്ന വസ്തുവിന്റെ സാന്നിദ്ധ്യം ക്യാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
മറൈന്‍ ഗ്യാസ് ഓയിലിന് ഉള്ളില്‍ പിഎഎച്ച് സാന്നിദ്ധ്യമുണ്ട്. ഇത് അടങ്ങിയ മീന്‍ കഴിച്ചാല്‍ പിഎഎച്ച് മനുഷ്യശരീരത്തിനുള്ളിലെത്തുമെന്നതാണ് പ്രശ്‌നം. പിഎഎച്ച് അപകടകരമായ അളവില്‍ അല്ലെങ്കില്‍ പോലും ഇതിന്റെ സാന്നിദ്ധ്യം കാരണം മീനിന് പെട്രോളിന്റെ ചുവയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദഹനപ്രശ്‌നങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെയാണ് ആരോഗ്യത്തെ ബാധിക്കുന്നതായ പ്രശ്‌നങ്ങള്‍.
അതേസമയം, വലിയ മീനുകളില്‍ പിഎഎച്ച് സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് പറയുന്നത്. ഇവയ്ക്ക് എണ്ണ കലര്‍ന്ന വെള്ളത്തെ ഒഴിവാക്കി നീന്താനുള്ള കഴിവുള്ളതാണ് ഇതിന് കാരണം. എന്നാല്‍ ചെറിയ മീനുകളില്‍ ഇവ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയാണ്. പിഎഎച്ചിന്റെ തന്‍മാത്രകള്‍ വലിയ മീനുകളുടെ ദഹനവ്യവസ്ഥയില്‍ വിഘടിക്കുമെന്നതാണ് വലിയ മീനുകള്‍ താരതമേന്യ സുരക്ഷിതമാണെന്ന് കരുതാന്‍ കാരണം.
ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ കൂടുതല്‍ വിഷം ബാധിക്കാന്‍ സാദ്ധ്യതയുള്ളവയാണെന്നും കണക്കാക്കപ്പെടുന്നു. എന്നാല്‍ വലിയ മീനുകള്‍ ആണെങ്കില്‍ പോലും നന്നായി പാകം ചെയ്ത് കഴിക്കുന്നതായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യത്തിന് നല്ലതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മറൈന്‍ ഗ്യാസ് ഓയില്‍ പെട്ടെന്ന് ബാഷ്പീകരിച്ച് പോകുമെന്നതിനാല്‍ അധികകാലം ഈ ഭീഷണി തുടരില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
കയറ്റുമതിക്കും പ്രതിസന്ധി
കേരള തീരത്ത് നിന്ന് പിടിക്കുന്ന ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്. അമേരിക്കയിലും ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവയ്ക്ക് വലിയ മാര്‍ക്കറ്റാണുള്ളത്. പുതിയ സാഹചര്യം അധികനാള്‍ തുടര്‍ന്നാല്‍ അത് കയറ്റുമതി മേഖലയേയും പ്രതിസന്ധിയിലാക്കുമോയെന്ന് ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha

























