വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ രണ്ടാമത്തെ കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചു....

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ രണ്ടാമത്തെ കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചു. പൂജപ്പുര ജയിലില്‍ ആത്മഹത്യാശ്രമത്തിനിടെ ഗുരുതര പരിക്കേറ്റ കേസിലെ ഏക പ്രതി അഫാന് (23) മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യ നിലയില്‍ കാര്യമായ മാറ്റമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനിടെയാണ് രണ്ടാമത്തെ കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
അഫാന്റെ പിതാവ് റഹീമിന്റെ സഹോദരന് എസ്.എല്‍ പുരം ചുള്ളാളം ജസ്ല മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ് (60), ഭാര്യ ഷാഹിദ (55) എന്നിവരെ വീട്ടിലെത്തി ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് കിളിമാനൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
അഫാന്റെ പിതൃമാതാവ് പാങ്ങോട് എലിച്ചുഴി പുത്തന്‍ വീട്ടില്‍ സല്‍മാ ബീവിയെ (95) കൊലപ്പെടുത്തിയതിന് പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞദിവസം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























