നീലീശ്വരത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലടി നീലീശ്വരത്ത് യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ജിജിഷ. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് ഇളയ മകനാണ് ജിജിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആസുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha