ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വറും ഇന്ന് നിലമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...

ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വറും ഇന്ന് നിലമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പത്രിക സമര്‍പ്പിക്കുക. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും അന്‍വറിന്റെ പത്രികാ സമര്‍പ്പണം. പതിനൊന്നു മണിയോടെ എം സ്വരാജും നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തി പത്രിക നല്‍കുന്നതാണ്.
ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് പത്രിക നല്‍കുക. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലുമണിക്ക് നിലമ്പൂര്‍ കോടതിപ്പടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കില്ലെന്ന് പി.വി അന്‍വര്‍ . മുസ്‌ലിം സമുദായം ഷൗക്കത്തിനൊപ്പം നില്‍ക്കില്ല. സമുദായത്തിനകത്ത് നിന്ന് അതിനെ വിമര്‍ശിച്ചയാളാണ് ഷൗക്കത്ത്. സിനിമയിലൂടെ ഷൗക്കത്ത് സമുദായത്തെ വിമര്‍ശിച്ചു. അന്‍വര്‍ പിന്തുണച്ചാലും ഷൗക്കത്ത് ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി സതീശന് പിന്നില്‍ പിണറായി വിജയനാണ്. അതിനാലാണ് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ യു.ഡി.എഫ് സമരം നടത്താതിരുന്നത്. യു.ഡി.എഫ് ഒരുമിച്ചെടുത്ത തീരുമാനം പോലും സതീശന്‍ അംഗീകരിക്കാനോ പ്രഖ്യാപിക്കാനോ തയ്യാറായില്ലെന്നും പി.വി അന്‍വര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ചതുഷ്‌കോണ മത്സരത്തിനാണ് നിലമ്പൂരില്‍ കളമൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha