ബക്രീദ്: സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ശനിയാഴ്ച

ബക്രീദ് പ്രമാണിച്ച് പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയും (ജൂണ്‍ 6) ശനിയും (ജൂണ്‍ 7) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ശനിയാഴ്ച മാത്രമാണ് അവധി. 1881ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് നിയമം ബാധകമായ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയായിരിക്കും. ആറാം തീയതി പ്രവൃത്തിദിവസം ആയിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
നേരത്തേ, സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി വെള്ളിയാഴ്ചയില്‍നിന്ന് ശനിയാഴ്ചയിലേക്ക് മാറ്റിയതില്‍ മുസ്‌ലിം ലീഗും അധ്യാപക സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയോടെ വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 6നാണ് നേരത്തേ ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസപ്പിറവി വൈകിയതിനെ തുടര്‍ന്ന് ബക്രീദ് ജൂണ്‍ 7നാണെന്ന് മതപണ്ഡിതര്‍ അറിയിച്ച സാഹചര്യത്തില്‍ അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായി. തുടര്‍ന്ന് അവധി ശനിയാഴ്ചയിലേക്ക് മാറ്റി. ഇതോടെയാണ് പല കോണില്‍നിന്നും എതിര്‍പ്പുണ്ടായത്.
https://www.facebook.com/Malayalivartha