സങ്കടക്കാഴ്ചയായി... ചാലക്കുടിയില്‍ യുവതി ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി...

ഒടുവില്‍ കണ്ടെത്തി.... ചാലക്കുടിയില്‍ യുവതി ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപിക സിന്ധു(43)വാണ് പുഴയില്‍ ചാടിയത്. നിലമ്പൂര്‍-കോട്ടയം പാസഞ്ചറില്‍ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. യുവതിക്കായി ചാലക്കുടി പുഴയില്‍ ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.
ചാലക്കുടി തിരുത്തിപ്പറമ്പിലാണ് താമസം. ചാലക്കുടിയിലേക്ക് ടിക്കറ്റ് എടുത്ത ഇവര്‍ അവിടെ ഇറങ്ങിയില്ല. റെയില്‍വേ പാലം എത്തിയപ്പോള്‍ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേയ്ക്കു ചാടുകയായിരുന്നു. മൃതദേഹം കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെടുത്തു.
ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പില്‍ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവില്‍ ജയപ്രകാശിന്റെ ഭാര്യയുമാണ് സിന്ധു.
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റിയിരിക്കുകയാണ് സംസ്കാരം പിന്നീട് നടക്കും . നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ഒരു മകളുണ്ട്.
"
https://www.facebook.com/Malayalivartha