നിലമ്പൂരില്‍ മത്സരരംഗത്ത് പത്തുപേര്‍: കത്രിക അടയാളത്തില്‍ സ്വതന്ത്രനായി അന്‍വര്‍

ഉപതിരഞ്ഞെടുപ്പില്‍ 10 സ്ഥാനാര്‍ഥികളാണ് നിലമ്പൂരില്‍ മത്സരിക്കുന്നത്. പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ നല്കിയ പത്രിക തള്ളിയിരുന്നു. കത്രിക അടയാളത്തില്‍ സ്വതന്ത്രനായി അന്‍വര്‍ നല്കിയ പത്രികയാണ് സ്വീകരിച്ചത്. പി.വി.അന്‍വറിന്റെ ചിഹ്നം കത്രിക.
സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ അന്‍വര്‍ നല്കിയ പത്രിക തള്ളിയത്. തൃണമൂല്‍ അംഗീകൃത ദേശീയ പാര്‍ട്ടിയല്ല. കേരളത്തില്‍ സംസ്ഥാന പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്തിട്ടുമില്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കണമെങ്കില്‍ പത്രിക സമര്‍പ്പിക്കുന്നതിനു 3 ദിവസം മുന്‍പ് നേതൃത്വത്തിന്റെ കത്ത് ഹാജരാക്കണം. പത്രിക സമര്‍പ്പിച്ച 2നാണ് അന്‍വര്‍ കത്തു നല്‍കിയത്. പത്രികയില്‍ 10 വോട്ടര്‍മാര്‍ നാമനിര്‍ദേശം നല്കിയിരുന്നെങ്കില് പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്രനെന്ന നിലയില്‍ സ്വീകരിക്കുമായിരുന്നു. അന്‍വറിന്റെ പത്രികയില്‍ ഒരാള്‍ മാത്രമാണു നാമനിര്‍ദേശം ചെയ്തു ഒപ്പുവച്ചത്.
നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പത്രികയും ഇതേ കാരണത്താല്‍ നിരസിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടി നല്കിയ 3 പത്രികകളില്‍ ഒന്നു തള്ളി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കൂടിയായ വരണാധികാരി അപൂര്‍വ ത്രിപാഠിയാണ് സൂഷ്മപരിശോധന നടത്തിയത്. ഈ മാസം 19നാണ് തിരഞ്ഞെടുപ്പ്. അന്‍വര്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചാണ് അന്‍വര്‍ രാജിവച്ചത്.
https://www.facebook.com/Malayalivartha