വിവാഹം കഴിക്കാനാഗ്രഹിച്ച യുവതി മറ്റൊരാളുടെ ഭാര്യയായിട്ടും പിന്നാലെ കൂടി; യുവതിയുമായി അടുപ്പത്തിലാണെന്നും നഗ്‌നചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്ന് ഭീഷണി

വിവാഹം കഴിക്കാനാഗ്രഹിച്ച യുവതി മറ്റൊരാളുടെ ഭാര്യയായിട്ടും നഗ്‌നചിത്രങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ഏഴുകോണ്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയെയാണ് പൊലീസ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
യുവതിയെ വിവാഹം കഴിക്കാനായി റിജോ നേരത്തെ പരിചയപ്പെട്ടിരുന്നു. ഈ യുവതി മറ്റൊരു വിവാഹം കഴിച്ചശേഷവും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. കൂടാതെ യുവതിയുടെ വീട്ടിലെത്തി പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോലിക്കായി വിദേശത്ത് എത്തിയ റിജോ അവിടെ നിന്ന് ഭര്‍ത്താവിനെ വിളിച്ച് ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തി. യുവതിയുമായി അടുപ്പത്തിലാണെന്നും നഗ്‌നചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്നും പറഞ്ഞാണ് ഭീഷണി.
ഭീഷണി തുടര്‍ന്നതോടെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നംവബറിലാണ് പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഗള്‍ഫില്‍ നിന്ന് അവധിക്കായി നാട്ടിലേക്ക് വന്ന പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്ത് ഏഴുകോണ്‍ പൊലീസിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha