Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും, ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു

05 JUNE 2025 08:11 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കല്‍ എന്ന പദ്ധതിക്കായി നിര്‍വ്വഹണ ഏജന്‍സി സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗം പുതുക്കിയ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജി.എസ്.ടി ഉള്‍പ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിയ്ക്കാണ് അനുമതി. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു പ്രത്യേക സ്ഥാപനമായിരിക്കുമിത്. ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടുള്ള ചികിത്സ, അധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സാധ്യമാകും. അവയവങ്ങള്‍ക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതല്‍ അവയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

കോഴിക്കോട് ചേവായൂരില്‍ 20 ഏക്കറിലാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്. 6 നിലകളുള്ള 4 ബ്ലോക്കുകളുണ്ടാകും. 219 ജനറല്‍ കിടക്കകള്‍, 42 പ്രത്യേക വാര്‍ഡ് കിടക്കകള്‍, 58 ഐസിയു കിടക്കകള്‍, 83 എച്ച്ഡിയു കിടക്കകള്‍, 16 ഓപ്പറേഷന്‍ റൂമുകള്‍, ഡയാലിസിസ് സെന്റര്‍, ട്രാന്‍സ്പ്ലാന്റേഷന്‍ ഗവേഷണ കേന്ദ്രം എന്നിവയുള്‍പ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 330 കിടക്കകളും 10 ഓപ്പറേഷന്‍ തീയറ്ററുകളും രണ്ടാം ഘട്ടത്തില്‍ 180 കിടക്കകളും 6 ഓപ്പറേഷന്‍ തീയറ്ററുകളും സജ്ജമാക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ 14 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും രണ്ടാം ഘട്ടത്തില്‍ 7 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ടാകും. അധ്യാപനത്തിനും വലിയ പ്രാധാന്യം നല്‍കുന്നു. 31 അക്കാദമിക് കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു.

കോര്‍ണിയ, വൃക്ക, കരള്‍, കുടല്‍, പാന്‍ക്രിയാസ്, ഹൃദയം, ശ്വാസകോശം, മജ്ജ, സോഫ്റ്റ് ടിഷ്യൂ, കൈകള്‍, ബോണ്‍ മാറ്റിവയ്ക്കല്‍ തുടങ്ങിയവയെല്ലാം ഈ സെന്ററിലൂടെ സാധ്യമാകും.

സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നത്. അവയവദാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ കെസോട്ടോ രൂപീകരിച്ചു. ഇതുകൂടാതെയാണ് ഈ രംഗത്ത് മികച്ച മാതൃകയായി ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൺവേയിൽ നിന്നും 40,000 അടി കുതിക്കാനൊരുങ്ങിയ വിമാനം  (2 hours ago)

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയതും തലയിൽ മുള്ളിവേലി..രക്തം വാർന്ന് 27ക്കന്റെ അന്ത്യം  (2 hours ago)

മത്സ്യബന്ധനത്തിന് പോയവർ ഞെട്ടി,വലയിൽ മീനിനോടൊപ്പം ഈ വസ്തുവും,കണ്ടെയ്‌നറുകളിലെ ചതിവ്  (2 hours ago)

കടലിൽ ആ പ്രതിഭാസം, തിരമാലകൾ പതഞ്ഞ് പൊങ്ങി..  (2 hours ago)

പാലൂട്ടി പോറ്റിയ സുന്ദരി മരുമകൾ ഭൂലോക കള്ളി...ഭർതൃവീട്ടിൽ നിന്ന് 14 പവൻ ബന്ധുവിന്റെയ് 11 പവനും.. സുന്ദരി കില്ലാഡി..!  (2 hours ago)

അപകടത്തില്‍ ഷൈനിന്റെ കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാതെ ഷൈന്‍  (2 hours ago)

മോഷ്ടിച്ച വാഹനത്തില്‍ കാമുകിയുമായി കറങ്ങിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പെണ്‍വാണിഭസംഘം പിടിയില്‍ ; ആറുസ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് പിടിയിലായത്  (3 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം  (7 hours ago)

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം  (7 hours ago)

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്  (7 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും  (8 hours ago)

സ്വര്‍ണവിലയില്‍  (9 hours ago)

3 മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം  (10 hours ago)

ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അപകടം; റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞത് ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക്; മാതാപിതാക്കൾക്ക് മുന്നിൽ ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends