Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം


പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു: ചെറിയാൻ ഫിലിപ്പ്...


ആദ്യ ഭാര്യയുടെ ഗതിതന്നെ രേഖയ്ക്കും: അമ്മയ്‌ക്കൊപ്പം കഴുത്ത് ഞെരിച്ച് പരലോകത്തേയ്ക്ക് അയച്ച ഭാര്യയുടെ മൃതദേഹത്തിനടുത്ത് അശ്‌ളീല പരാമർശമടങ്ങിയ കത്ത്... മൃതദേഹങ്ങൾ അഴുകിയ നിലയിൽ... പൂർവവിദ്യാർഥി സംഗമവും പ്രണയവും....


രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത.. രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത..വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി...


കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച വിവാദ സില്‍വര്‍ ലൈന്‍ പദ്ധതി.... എട്ടു മാസം മാത്രം ശേഷിക്കുന്ന സർക്കാരിന്, ഇത്തരം ഒരു ബൃഹത്തായ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നാണ് പിണറായി സർക്കാരിന്റെ നിലപാട്..

തലസ്ഥാനത്തെ വിറപ്പിച്ച് ഗുണ്ടാപ്പിരിവ്; ''അമ്മയ്‌ക്കൊരു മകന്‍' സോജുവും കൂട്ടാളിയുമടക്കം 5 പ്രതികളുടെ വിചാരണ സെഷന്‍സ് കോടതിയിലേക്ക്

04 JUNE 2025 06:05 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ വിറപ്പിച്ച് ഗുണ്ടാപ്പിരിവ് നടത്തിയ ''അമ്മയ്‌ക്കൊരു മകന്‍' സോജുവും കൂട്ടാളിയുമടക്കം 5 പ്രതികളുടെ വിചാരണ സെഷന്‍സ് കോടതിയിലേക്ക്. തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കാര്‍ത്തിക. എസ്.വര്‍മ്മയാണ് പ്രതികള്‍ക്ക് കുറ്റപത്ര പകര്‍പ്പ് നല്‍കിക്കൊണ്ട് വിചാരണക്കായി സെഷന്‍സ്
കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടത്. 2024 ഡിസം 13നാണ്
അനധികൃതമായി മണ്ണ് കടത്തിയിരുന്ന ടിപ്പറുകാരില്‍ നിന്ന് ഗുണ്ടാപ്പിരിവ് നടത്തിയ കുപ്രസിദ്ധ കുറ്റവാളി 'അമ്മയ്‌ക്കൊരു മകന്‍' സോജുവും കൂട്ടാളി കുട്ടനും അറസ്റ്റിലായത്. ജെറ്റ് സന്തോഷ് എന്നറിയപ്പെട്ടിരുന്ന സന്തോഷ് കുമാറിനെ വധിച്ച കേസില്‍ പ്രതിയായിരുന്ന അജിത്ത് കുമാര്‍ എന്ന സോജു, കാലടി സ്വദേശി കുട്ടന്‍ എന്ന വിഷ്ണു എന്നിവരെ കരമന പൊലീസാണ് പിടികൂടിയത്.

പേട്ട സ്വദേശിയായ ലോറി ഡ്രൈവറെ വടിവാള്‍ കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് നടന്നത്. പലയിടങ്ങളില്‍ നിന്നായി മണ്ണ് കടത്തുന്ന ടിപ്പര്‍ അടക്കമുള്ള ലോറിക്കാരില്‍ നിന്ന് ലോഡ് ഒന്നിന് 1000 രൂപ വീതം ഇയാളും സംഘവും ഗുണ്ടാപ്പിരിവ് വാങ്ങിയിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല. അതിനിടെ പേട്ട സ്വദേശിയെ ബണ്ട് റോഡിലുള്ള വീട്ടിലെത്തിച്ച് മര്‍ദ്ദിക്കുകയും വടിവാള്‍ കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. ലോഡിന് 250 രൂപ വീതം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കരമന പൊലീസ് പിടികൂടിയത്.സോജുവിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ മഴു, എസ് ആകൃതിയിലുള്ള കത്തി,മറ്റ് ആയുധങ്ങളും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.

 

കരമന സി.ഐ എസ്.അനൂപ്,എസ്.ഐ ആര്‍.എസ്.വിപിന്‍,ഷാഡോ എസ്.ഐ ഉമേഷ്,പൊലീസ് ഉദ്യോഗസ്ഥരായ വിനോദ്,ശരത്,ഹരീഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ സോജു അടക്കമുള്ളവരെ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും മറ്റു പല കേസുകളിലുമായി 12 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നതിനിടെ ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് ഗുണ്ടാപ്പിരിവും മറ്റ് ക്രിമിനല്‍ നടപടികളുമായി നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.കരമന സജി കൊലക്കേസിലും പ്രതിയാണ് സോജു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് രണ്ടുപേര്‍ക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു  (4 hours ago)

തന്റെ യഥാര്‍ത്ഥ പേര് രേണു സുധിയെന്നല്ല; മറ്റ് ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തി സോഷ്യല്‍മീഡിയ താരം  (4 hours ago)

ബക്രീദ്: സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ശനിയാഴ്ച  (5 hours ago)

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

യുവതിയുമായി അടുപ്പത്തിലാണെന്നും നഗ്‌നചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്ന് ഭീഷണി  (5 hours ago)

വിവാഹം മാത്രമല്ല കുടുംബം സ്ഥാപിക്കാനുള്ള ഏക മാര്‍ഗം; വിവാഹം കഴിക്കാതെ തന്നെ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി  (6 hours ago)

ബംഗളൂരു ദുരന്തത്തില്‍ ആര്‍സിബിക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (7 hours ago)

സമഗ്ര ട്രാന്‍സ്പ്ലാന്റ് സെന്റര്‍: അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പ്  (8 hours ago)

നിലമ്പൂരില്‍ മത്സരരംഗത്ത് പത്തുപേര്‍: കത്രിക അടയാളത്തില്‍ സ്വതന്ത്രനായി അന്‍വര്‍  (9 hours ago)

വെള്ളിയാഴ്ച പെരുന്നാള്‍ അവധി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ്  (9 hours ago)

73 കണ്ടെയ്നറുകൾ; കൊടും വിഷം , കടലിൽ മറിഞ്ഞ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത്  (11 hours ago)

ജീവന്‍': പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനം; ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട മാതൃകയുമായി ആരോഗ്യ വകുപ്പ്  (12 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും, ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു... സമഗ്ര ട്രാന്‍സ്പ്ലാന്റ് സെന്റര്‍:  (12 hours ago)

വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം  (12 hours ago)

Malayali Vartha Recommends