നിലമ്പൂരിൽ പിണറായിക്ക് വിലക്കോ? പിണറായി വന്നാൽ സ്വരാജ് തോൽക്കും? ബേബി കളി തുടങ്ങി

മുഖ്യമന്ത്രിക്കെന്തിന് പി ആര്‍ എന്ന ചോദ്യം സിപിഎം ഉയര്‍ത്തുമ്പോള്‍ ടോപ്പ് ക്ലയന്‍റിന്‍റെ അഭിമുഖ വേളയില്‍ സാന്നിധ്യമറിയിച്ചത് കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഒ വിനീത് ഹാന്‍ഡെയാണ് . അഭിമുഖത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ഹാന്‍ഡെക്കൊപ്പമുണ്ടായിരുന്നത് പൊളിറ്റിക്കല്‍ വിംഗില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ടി ഡി സുബ്രഹ്മണ്യനും. സുബ്രഹ്മണ്യനാണ് അഭിമുഖത്തില്‍ ചേര്‍ക്കേണ്ട കൂടുതല്‍ വിവരങ്ങള്‍, അതായത് മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിന്‍റേതടക്കം വിശദാംശങ്ങള്‍ ലേഖികക്ക് കൈമാറിയത്. അഭിമുഖത്തില്‍ പറയാന്‍ വിട്ടുപോയതാണെന്നും ഈ വിവരങ്ങള്‍ കൂടി വരേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞതായാണ് വിവരം. റിലയന്‍സ് കമ്പനിയില്‍ ജോലി നോക്കുന്ന സുബ്രഹ്മണ്യന് കൈസൻ്റെ ഇത്തരം പ്രോജക്ടുളുമായി സഹകരിക്കാറുണ്ടെന്നാണ് വിശദീകരണം. സുബ്രഹ്മണ്യം മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
കൈസന്‍റെ 75 ശതമാനം ഓഹരികളുമുള്ള കമ്പനിക്ക് റിലയൻസുമായി ബന്ധമുണ്ട്. സുബ്രമണ്യൻ്റെ ഇടപെടലിന് ഇതും കാരണമാണ്. ദ ഹിന്ദുവിന് പുറമെ മറ്റ് രണ്ട് പത്രങ്ങളെയും ഇതേ ഏജൻസി അഭിമുഖത്തിന് സമീപിച്ചിരുന്നു. ദില്ലിയിലോ കേരളത്തിലോ ഇത് പിന്നീട് നല്കാം എന്ന് ഇവരെ പിന്നീട് അറിയിച്ചു. അഭിമുഖം വിവാദമായതോടെ ഓണ്‍ലൈനില്‍ ഇത് തിരുത്തണം എന്നാണ് ഏജൻസി മുഖേന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആദ്യം അറിയിച്ചത്. എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് പ്രസ് സെക്രട്ടറി കുറിപ്പ് നല്‍കിയത്. കഴിഞ്ഞ ലോക്സഭ തെരഞ്‍ഞെടുപ്പ് കാലത്തും പിണറായിക്കായി ഏജൻസികൾ മാധ്യമങ്ങളെ സമീപിച്ചിരുന്നു. കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് കൈസന്‍ ഗ്രൂപ്പിന്‍റെ പ്രതികരണം. കരാറിലടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കൈസന്‍ സര്‍ക്കാര്‍ വിശദീകരിക്കട്ടയെന്നാണ് നിലപാട്.
മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിൽ പിആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ പാർട്ടി മുഖപത്രമായ ദേശാഭിമാനി. അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതോടെ ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് ദേശാഭിമാനി വാർത്ത ആക്കിയത്. എന്നാൽ ഹിന്ദു വിശദീകരണത്തിലെ പി ആർ ഏജൻസി ബന്ധം ഒഴിവാക്കിയായിരുന്നു വാർത്ത. വിവാദ പരാമർശം പിആർ ഏജൻസി നൽകിയതാണെന്നും അത് അഭിമുഖത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നെന്ന് ഹിന്ദു വിശദീകരണം നൽകിയിരുന്നു.
അതേസമയം, ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതികരിച്ചില്ല.. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻ്റെ തെളിവാണെന്ന വാദവും ശക്തമാകുന്നു. മുഖം മിനുക്കാൻ അഭിമുഖം നൽകിയ ദി ഹിന്ദു നൽകിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്. ഖേദപ്രകടനത്തിനപ്പുറം വൻവിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സൺ എന്ന പിആർ ഏജൻസി, അഭിമുഖത്തിൽ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം, ഏജൻസി നൽകിയ വിവരങ്ങളും ചേർത്ത അഭിമുഖം, ഒരു പിആർ ഏജൻസിക്ക് മുഖ്യമന്ത്രിയിൽ ഇത്ര സ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം.
ദി ഹിന്ദു നൽകിയ വിശദീകരണം കത്തിപ്പടരുമ്പോഴും ഏജൻസിയെ മുഖ്യമന്ത്രിയോ ഓഫീസോ തള്ളുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർക്ക് ഏജൻസിയുമായി ബന്ധമുണ്ടെന്ന വിവരമുണ്ട്. ഏജൻസിയെ തള്ളിപ്പറഞ്ഞാൽ മുഖ്യമന്ത്രിയുടെ അറിവില്ലാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തത് ഗുരുതരകുറ്റമാണ്. അങ്ങിനെ മുഖ്യമന്ത്രിയും ഓഫീസും ആകെ കുഴഞ്ഞ അവസ്ഥയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പിണറായിക്ക് പ്രതിരോധം തീർത്ത് മന്ത്രി മുഹമ്മദ് റിയാസാണ്. ശിവൻ കുട്ടിയെ പോലെ വിരലിൽ എണ്ണാവുന്നവർ ഒഴികെ പാർട്ടി സെക്രട്ടറി പോലും മുഖ്യമന്ത്രിയെ സംരക്ഷിച്ച് രംഗത്തെത്തിയില്ല. ഘടകകക്ഷി നേതാക്കളോ അവരുടെ മന്ത്രിമാരോ മുഖ്യമന്ത്രിയെ ഇതു വരെയും പിന്തുണച്ചില്ല. മുഖ്യമന്ത്രിയുടെ ഭാഗം അദ്ദേഹം തന്നെ വിശദീകരിക്കട്ടെ എന്നാണ് മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയെ പിന്തുണക്കാൻ മന്ത്രിമാർ തയ്യാറാകാത്തതിൽ റിയാസിന് അമർഷം ഉണ്ടെങ്കിലും ഒന്നും പ്രതികരിക്കാൻ കഴിയുന്ന സാഹചര്യമല്ല ഉള്ളത്.
കയർഫെഡ് ചെയർമാൻ കൂടിയായ ദേവകുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. അദ്ദേഹത്തിന്റെ മകനാണ് വിവരങ്ങൾ കൈമാറിയതെന്ന രഹസ്യം പരസ്യമായതോടെ മുഖ്യമന്ത്രിക്ക് സംഭവത്തിലുള്ള കറുത്ത കരങ്ങൾ വ്യക്തമായി. അതാണ് എം .വി. ഗോവിന്ദൻ വിഷയത്തിൽ പ്രതികരിക്കാതിരുന്നത്. ഇതു സംബന്ധിച്ചുയർന്ന ചോദ്യങ്ങൾക്കൊന്നും എം.വി. ഗോവിന്ദൻ ഇതു വരെ പോസിറ്റീവായി പ്രതികരിച്ചിട്ടില്ല. തനിക്കൊന്നും പറയാനില്ലെന്നും എല്ലാം മുഖ്യമന്ത്രി പറയുമെന്നും ഗോവിന്ദൻ മാധ്യമങ്ങളെ അറിയിച്ചു.
മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ഇല്ലെന്ന് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ റിയാസിന്റെ പ്രതികരണവും ആത്മ വിശ്വാസത്തോടെയായിരുന്നില്ല. കാരണം മുഖ്യമന്ത്രിയുടെ വിവാദ കമന്റ് തന്നെ ജയിപ്പിച്ചവർക്ക് എതിരെയാണ്. അതാണ് റിയാസിനെ ബുദ്ധിമുട്ടിക്കുന്നത്.
ദി ഹിന്ദുവിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. വിഷയത്തിൽ ഉയർന്ന വിമർശനങ്ങളിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു.
ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ അന്നു തന്നെ രംഗത്തെത്തി.
ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്നാണ് പി വി അന്‍വര്‍ ആരോപിച്ചത്. .
അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. കരിപ്പൂർ എന്ന വാക്ക്, കോഴിക്കോട് എയർപോർട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. സ്വർണക്കള്ളക്കടത്തിൽ ധൈര്യമുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടേ എന്നും പി വി അന്‍വര്‍ വെല്ലുവിളിച്ചു.
ദേവകുമാറിന്റെ മകന് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെ കുറിച്ച് ചില സി പി എം കേന്ദ നേതാക്കൾക്ക് നല്ല അറിവുണ്ട്. അവർ വഴിയാണ് ഇക്കാര്യം പുറത്തു പോയതെന്ന് പിണറായി കരുതുന്നു. ഡൽഹിയിലെ മാധ്യമങൾക്ക് സുബ്രഹ്മണ്യത്തെ പരിചയമുണ്ട്. സി പി എം നേതാക്കൾ വഴിയാകും ഡൽഹിയിലെ മാധ്യമങ്ങൾ കള്ളി വെളിച്ചതാക്കിയതെന്നും മുഖ്യമന്ത്രി കരുതുന്നു. ഹിന്ദുവിനെതിരെ കേസ് കൊടുക്കണമെന്ന് വാദിക്കുന്നവർ തന്നെ കടലിനും ചെകുത്താനും ഇടയിലാക്കാൻ ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടു തന്നെയാണ് അദ്ദേഹം മൗനം തുടരുന്നതും.
ഹിന്ദു അഭിമുഖം കോൺഗ്രസ് പ്രചരണായുധമാക്കുമെന്ന് സി പി എം ഒരിക്കലും കരുതിയതല്ല.ഇത്തരം ഒരപകടം സി പി എം മനസിലാക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ ദേശീയ നേതാവായ കെ സി. വേണുഗോപാൽ തന്നെ കഴിഞ്ഞ ദിവസം മലപ്പുറം പ്രസംഗം പ്രചരണായുധമാക്കി. വേണു ഗോപാലിനെ സ്വാധീനിക്കാൻ കഴിയില്ലെന്ന് സി.പി.എമ്മിനറിയാം, ഈ സാഹചര്യത്തിലാണ് പിണറായുടെ സാന്നിധ്യം ഒഴിവാക്കാൻ ബേബി നിർദ്ദേശിച്ചത്. എന്നാൽ ഇക്കാര്യം പിണറായി കേൾക്കുമോ എന്ന് കണ്ടറിയാം. കോൺഗ്രസിന്റെ ഇലക്ഷൻ സ്ട്രാറ്റജി മാറുന്നത് സി പി എമ്മിന് ദോഷം ചെയ്യും. നിലമ്പൂരിലെ ന്യൂനപക്ഷ വോട്ടുകൾ യേന്ദ്രീകരിക്കുക എന്ന അജണ്ടയും കോൺഗ്രസിനുണ്ട്.
https://www.facebook.com/Malayalivartha