ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നീട്ടി. ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് 2025 ജൂണ്‍ 14 വരെ അവരുടെ തിരിച്ചറിയല്‍, വിലാസ രേഖകള്‍ ഓണ്‍ലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ സമയമുണ്ടെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ ) പ്രഖ്യാപിച്ചു.
ഈ തീയതിക്ക് ശേഷം, ഏതെങ്കിലും അപ്‌ഡേറ്റുകള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോകേണ്ടിവരും. കൂടാതെ 50 രൂപ ഫീസ് ഈടാക്കുകയും ചെയ്യും. യുഐഡിഎഐ നിയമങ്ങള്‍ അനുസരിച്ച്, ആധാര്‍ ഉടമകള്‍ അവരുടെ രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നതിന് എന്റോള്‍മെന്റ് തീയതി മുതല്‍ ഓരോ 10 വര്‍ഷത്തിലും അവരുടെ തിരിച്ചറിയല്‍ രേഖയും (പിഒഐ) വിലാസ രേഖയും (പിഒഎ) അപ്ഡേറ്റ് ചെയ്യണം.
https://www.facebook.com/Malayalivartha