പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷണം പോയ സംഭവത്തിൽ ആരാണ് പ്രതി എന്നത് ഇത് വരെ കണ്ടെത്താനായിട്ടിട്ടില്ല. പ്രതിയെ പിടിക്കൂടാനുള്ള നീക്കങ്ങൾ പോലീസ് ശക്തമാക്കിയിരിക്കുകയാണ് . ഇതിനായി ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുക എന്ന നീക്കത്തിലേക്കാണ് പോലീസ് ഇപ്പോൾ നീങ്ങുന്നത് .
ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും . ഇതിനായി ഫോർട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ് .108 പവൻ സ്വർണം കാണാതായ ശേഷം ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടിയിരുന്നു ഇതിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത് . സ്വർണം കാണാതായതിന് പിന്നിൽ ജീവനക്കാർക്കിടയിലെ പ്രശ്നമാണോ എന്ന സംശയം പോലീസിന് നിലവിൽ ഉണ്ട്.
പൊലീസ് ആദ്യം പറഞ്ഞത് ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്നായിരുന്നു . പിന്നീട് മോഷണമാണെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു .എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത് മേയ് ഏഴിനും പത്തിനുമിടയിലാണ് മോഷണം നടന്നതെന്നാണ് .
https://www.facebook.com/Malayalivartha