രാജ്ഭവനില്‍ കൃഷി വകുപ്പ് മുന്‍കൈയെടുത്ത് സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷ വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ ചൊല്ലി തര്‍ക്കം.... രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി

വേദിയിലെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ ....കൃഷി വകുപ്പ് മുന്‍കൈയെടുത്ത് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷ വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍.
രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം നീക്കാന്‍ തയ്യാറാകാതെ ഗവര്‍ണര്‍, പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി. ചിത്രവും പുഷ്പാര്‍ച്ചനയും ഒഴിവാക്കണമെന്ന് ഗവര്‍ണറുടെ സെക്രട്ടറിയെ വിളിച്ച് മന്ത്രി ആവശ്യപ്പെട്ടു. പറ്റില്ലെന്നും രാജ്ഭവനിലെ കാര്യങ്ങളില്‍ അന്തിമതീരുമാനം ഗവര്‍ണറുടേതാണെന്നുമായിരുന്നു മറുപടി. അതിനു വഴങ്ങാതെ, മുഖ്യമന്ത്രിയുടെ അനുമതിയോടെ പരിപാടി റദ്ദാക്കിയ മന്ത്രി പ്രസാദ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളില്‍ ബദല്‍ പരിപാടി നടത്തുകയായിരുന്നു.
ആദ്യവേദിയില്‍ ഗവര്‍ണര്‍ പരിസ്ഥിതിദിനാഘോഷ ചടങ്ങ് നടത്തി നിലപാട് കടുപ്പിച്ചു. ആര്.എസ്.എസ് മാത്രം ഉപയോഗിക്കുന്ന ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ആവശ്യപ്പെട്ടതിനാലാണ് പരിപാടി മാറ്റിയതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
എത്ര സമ്മര്‍ദ്ദമുണ്ടായാലും ഭാരതമാതാവിനെ കൈവിടുന്ന പ്രശ്നമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ വ്യക്തമാക്കി. മന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് വാര്‍ത്താക്കുറിപ്പിറക്കുകയും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. രാജ്ഭവനില്‍ വൈകുന്നേരം നടന്ന മറ്റൊരു പരിപാടിയില്‍ നിന്നു മന്ത്രി വിട്ടുനിന്നു. രാജ്യത്തിന്റെ ബിംബമാണ് ഭാരതമാതാവെന്നും രാജ്ഭവനില്‍ നിന്ന് ചിത്രം മാറ്റാനാവില്ലെന്നും ഈ പരിപാടിയില്‍ തുറന്നടിച്ച് ഗവര്‍ണര്‍ .
https://www.facebook.com/Malayalivartha