275 വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന സ്തൂപികാ പ്രതിഷ്ഠ മഹാകുംഭാഭിഷേകത്തിന് സാക്ഷികളായി ആയിരങ്ങള്‍.... ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്തു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 275 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന സ്തൂപികാ പ്രതിഷ്ഠ മഹാകുംഭാഭിഷേകത്തിനു സാക്ഷികളായി ആയിരങ്ങള്‍. നവരനെല്ല് നിറച്ച മൂന്നു സ്വര്‍ണ താഴികക്കുടങ്ങള്‍ ശ്രീകോവിലിലും ഒരെണ്ണം ഒറ്റക്കല്‍ മണ്ഡപലത്തിലും സമര്‍പ്പിക്കുകയും ചെയ്തു. 300 വര്‍ഷം പഴക്കമുള്ള വിശ്വക്‌സേന വിഗ്രഹത്തിന്റെ പുനപ്രതിഷ്ഠയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധവും ഭക്തിനിര്‍ഭരമായി നടക്കുകയും ചെയ്തു.
രാവിലെ 7ന് ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ ചെമ്പകത്തിന്‍മുട്ടില്‍ നിന്നും ശീവേലിപ്പുര വഴി തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എത്തി അഷ്ടബന്ധം നടത്തി.
ശ്രീകോവിലിനു സമീപത്തെ വിശ്വക് സേന ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയിലും പങ്കെടുത്തു. തുടര്‍ന്ന് നടന്ന താഴികക്കുടങ്ങളുടെ സമര്‍പ്പണം ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചടങ്ങില്‍ പങ്കെടുത്തു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നാലു നടകളിലും പ്രത്യേകം സജ്ജമാക്കിയ വലിയ സ്‌ക്രീനുകളില്‍ കുംഭാഭിഷേക ചടങ്ങുകള്‍ തല്‍സമയം കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha