ഇരട്ടക്കുഞ്ഞുങ്ങളെ ഒരു നോക്കു കാണാനാവാതെ... ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം യുവതി മരിക്കാനിടയായ സംഭവത്തില്‍ പരാതിയുമായി കുടുംബം

സങ്കടമടക്കാനാവാതെ ...ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം യാത്രയായത് ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചശേഷം... ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം യുവതി മരിക്കാനിടയായ സംഭവത്തില്‍ പരാതിയുമായി കുടുംബംനല്‍കി. എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാര്‍ത്തികയില്‍ കെ.ജെ.മോഹനന്‍,? ജലജ ദമ്പതികളുടെ മകളും പാമ്പാടി സ്വദേശി വൈശാഖിന്റെ ഭാര്യയുമായ നിത്യ മോഹന്‍ (29) വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
അന്നേ ദിവസം രാവിലെ 11 മണിക്കായിരുന്നു നിത്യയുടെ സിസേറേയിന്‍ ശസ്ത്രക്രിയ. അമിത രക്തസ്രാവം നിലയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്തു. ഇതിന് പിന്നാലെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്ന നിത്യയ്ക്ക് ഹൃദയത്തിന് തകരാറുണ്ടെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ ശേഷമായിരുന്നു മരണം സംഭവിച്ചത്. വൈകുന്നേരം ആറ് മണിയോടെയാണ് നിത്യ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും യുവതിക്കില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരുവല്ല പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. നിത്യയുടെ സംസ്‌ക്കാരം ഇന്നലെ പാമ്പാടിയിലെ ഭര്‍തൃഗൃഹത്തില്‍ നടന്നു. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണുള്ളത്.
https://www.facebook.com/Malayalivartha