വാട്ടര്‍ സല്യൂട്ടേകി സ്വീകരണം... ലോകത്തില്‍ ഏറ്റവും വലിയ കാര്‍ഗോ കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു

നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലില്‍ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബര്‍ത്തിംഗിന് അനുമതിയായത്....
ലോകത്തില്‍ ഏറ്റവും വലിയ കാര്‍ഗോ കപ്പലായ എംഎസ്സി ഐറിനയെന്ന കപ്പല്‍ ഭീമന്റെ ബര്‍ത്തിംഗ് എട്ടുമണിയോടെയാണ് നടന്നത്. വാട്ടര്‍ സല്യൂട്ടേകിയാണ് എംഎസ്സി ഐറിനയെ സ്വീകരിച്ചത്.
നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലില്‍ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബര്‍ത്തിംഗിന് അനുമതിയായത്. ജൂണ്‍ മൂന്നിന് രാത്രി ഏഴ് മണിയോടെയാണ് കപ്പല്‍ വിഴിഞ്ഞം പുറംകടലിലെത്തിയത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പല്‍ ഇവിടെയുണ്ടാകും.
നാലായിരത്തോളം കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്‌നറുകളുമായി കപ്പല്‍ തിരികെ പോകും. ഫീഡര്‍ കപ്പലില്‍നിന്ന് തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കം നടന്നതിനാലാണ് ആറ് ദിവസങ്ങളോളം എം.എസ്.സി ഐറിനയ്ക്ക് പുറംകടലില്‍ കാത്തുകിടക്കേണ്ടി വന്നത്.
ഐറിനയെ കൂടാതെ 49 കപ്പലുകളാണ് ഈ മാസം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
എംഎസ്സി ഐറിനയുടെ പ്രത്യേകത ഇവയാണ്: 22നില കെട്ടിടത്തിന്റെ വലുപ്പം. 400 മീറ്റര്‍ നീളവും 61 മീറ്ററിലധികം വീതിയുമുണ്ട്. 24,000 മീറ്റര്‍ ഡെക്ക് ഏരിയായുള്ള കപ്പലില്‍ 24,346 ടി.ഇ.യു കണ്ടെയ്‌നറുകളെ വഹിക്കാനാകും. ഒരു വരിയില്‍ 25കണ്ടെയ്‌നറുകള്‍ വയ്ക്കാന്‍ സാധിക്കും.
https://www.facebook.com/Malayalivartha