ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കിയ വിമാനം ലാൻഡിംഗിനിടെ വഴി തിരിച്ച് വിടേണ്ടി വന്നു ; . ഇറ്റലിയിലെ നേപ്പിൾസിൽ നടന്നത് നാടകീയ സംഭവ വികാസങ്ങൾ

ലാൻഡിംഗിനിടെ വിമാനത്തിന് അപായ മുന്നറിയിപ്പ്. ഇറ്റലിയിലെ നേപ്പിൾസിൽ നടന്നത് നാടകീയ സംഭവ വികാസങ്ങൾ. ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കിയ വിമാനമാണ് ലാൻഡിംഗിനിടെ വഴി തിരിച്ച് വിടേണ്ടി വണ്ട് . റൺവേ ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന വിമാനം 20 അടി വ്യത്യാസത്തിൽ എത്തിയപ്പോഴായിരുന്നു അപായ മുന്നറിയിപ്പ് ഉണ്ടായത് . പിന്നാലെ ത്രസ്റ്റ് കൊടുത്ത് വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്തു.
20 അടിയുടെ വ്യത്യാസത്തിൽ ലാൻഡ് ചെയ്യാനാവാതെ വിമാനം വഴി തിരിച്ചു വിടുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി ചേർന്നു . ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന് എയർപോർട്ടിൽ ഇറക്കാവുന്നതിലും അധികം വലുപ്പമുണ്ടായിരുന്നു, ഇത് മനസിലാക്കാൻ വൈകിയതാണ് ഇത്തരത്തിലുള്ള സംഭവങ്ങളിലേക്ക് നയിച്ചത്. അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് വിമാനമായിരുന്നു ലാൻഡ് ചെയ്യാനാകാതെ തിരിച്ച് പോയത്. ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്തിയ വിമാനമായിരുന്നു ഇത് .
രാവിലെ പത്ത് മണിയോടെ ലാൻഡ് ചെയ്യാൻ ശ്രമിച്ചു . സാധാരണ ബോയിംഗ് 787-8 വിമാനമാണ് ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്താറുള്ളത്. എന്നാൽ വന്നതാകട്ടെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് .അതുകൊണ്ടാണ് വിമാനം വഴി തിരിച്ച് വിടുന്ന അല്ലെങ്കിലൊൽ ലാൻഡ് ചെയ്യാനാകാത്ത സാഹചര്യത്തിലേക്ക് നയിച്ചത് . പതിവായി എത്താറുള്ള വിമാനത്തേക്കാൾ 20 അടി നീളക്കൂടുതലാണ് ഡ്രീം ലൈനർ വിമാനത്തിന്.
പ്രവർത്തന നിയന്ത്രണങ്ങൾ കാരണമാണ് വിമാനം തിരിച്ചുവിട്ടതെന്നാണ് അധികൃതർവ്യക്തമാക്കി . റോമിൽ ഇറങ്ങാൻ നിർബന്ധിതരാവേണ്ടി വന്ന യാത്രക്കാർക്ക് ബസ് മാർഗം മൂന്ന് മണിക്കൂറിലേറെ നേപ്പിൾസിലേക്ക് സഞ്ചരിക്കേനടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നയിച്ചു . യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായായി അമേരിക്കൻ എയർലൈൻ അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha