Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

പാക്കിസ്ഥാന്റെ അണ്ണാക്കിൽ തോട്ട പൊട്ടിച്ച് തരൂർ..! ഷക്കീല്‍ അഫ്രിദി കത്തുന്നു ഞെട്ടിച്ച് തരൂരിന്റെ മകൻ

09 JUNE 2025 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖാലിസ്ഥാനി സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിലപാട് വെറും പൊള്ളയാണെന്ന് തെളിയിച്ചാണ് ശശി തരൂരും സംഘവും യുഎസിലുള്ളത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി തരൂര്‍ പാക്കിസ്ഥാന്റെ നിലപാടുകളെയെല്ലാം പൊളിച്ചടുക്കി. കളം തങ്ങള്‍ക്ക് അനൂകൂലമാക്കാന്‍ ഇറങ്ങിയ ബിലാവല്‍ ഭൂട്ടോക്കും നാണം കെടേണ്ട അവസ്ഥ വന്നു. ഇങ്ങനെ പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിനെ പൊളിച്ചടുക്കിയപ്പോള്‍ തരൂര്‍ ഉയര്‍ത്തിയ ഒരു വിഷയം ഭീകരവാദി സംഘടനാ നേതാവ് ഒസാമാ ബിന്‍ലാദനെ പിടികൂടാന്‍ യു.എസിനെ സഹായിച്ച ഡോ. ഷക്കീല്‍ അഫ്രിദിയോടുള്ള പാക്കിസ്ഥാന്റെ സമീപനത്തെയായിരുന്നു.

ഇപ്പോഴും പാക്കിസ്താനിലെ തടവറയില്‍ കഴിയുന്ന അഫ്രീദിയെ മോചിപ്പിക്കുന്നതിന് സമ്മര്‍ദം ചെലുത്താന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള യു.എസ് നിയമജ്ഞന്‍ ബ്രാഡ് ഷെര്‍മന്റെ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിനാണ് അമേരിക്ക അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ നടപടിയെടുക്കുന്നത്. ബിന്‍ലാദനെ പിടികൂടാന്‍ സഹായിച്ചതിന്റെ പേരിലാണ് പാകിസ്താന്‍ അഫ്രീദിയെ വര്‍ഷങ്ങളായി തടവിലാക്കിയിരിക്കുന്നത്.

 



ഷെര്‍മാന്റെ പോസ്റ്റിന് മറുപടിയായി പാകിസ്താനില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. അമേരിക്കന്‍ ജനതക്കു വേണ്ടി തീവ്രവാദിയെ കണ്ടുപിടിച്ച് നല്‍കിയതിനാണ് ധീരനായ ഡോക്ടറെ പാകിസ്താന്‍ അറസ്സ് ചെയ്ത് ശിക്ഷിച്ചിരിക്കുന്നതെന്ന് ശശി തരൂര്‍ പ്രതികരിച്ചു. പാകിസ്താനില്‍ പക്തൂന്‍ഖ്വ പ്രവിശ്യയില്‍ ഡോക്ടറായി സേവനമനുഷ്ടിക്കുകയായിരുന്നു അഫ്രിദി. 2012ലാണ് പാകിസ്താന്‍ കോടതി അദ്ദേഹത്തിന് 33 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.


രാജ്യദ്രോഹ കുറ്റംചുമത്തി 2011ല്‍ അറസ്റ്റ് ചെയ്ത ഡോ.അഫ്രീദി 2012 മുതല്‍ തുടര്‍ച്ചയായി ജയിലിലാണ്. ഓസമയെ വധിക്ക് അമേരിക്കക്കാര്‍ വലിയ ആഘോഷം നടത്തിയപ്പോഴും ഡോക്ടര്‍ അഫ്രിദിക്ക് ജീവിതം ദുരന്തമായി. വാക്‌സിന്‍ ക്യാംപയിനിലൂടെ അമേരിക്കന്‍ നേവി സീലുകള്‍ക്ക് ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ സഹായിച്ച പാകിസ്ഥാന്‍ ഡോക്ടറാണ് അഫ്രീദി. ഇദ്ദേഹത്തിന്റെ ഏകാന്ത തടവ് ഇപ്പോഴും തുടരുകയാണ്.

ഒസാമ ബിന്‍ ലാദന്‍ യുഗത്തിന് അന്ത്യമൊരുക്കാന്‍ സഹായിച്ച ഈ ഡോക്ടര്‍ക്ക് അമേരിക്കയില്‍ ഹീറോ പരിവേഷവും പാകിസ്ഥാനില്‍ ഒറ്റുകാരന്റെ പരിവേഷവുമാണുള്ളത്. നേവി സീലുകള്‍ ഒസാമ ബിന്‍ ലാദനെ വെടിവച്ച് വീഴ്ത്തിയതിന് ഒരു ദശാബ്ദത്തിന് ശേഷവും മധ്യ പഞ്ചാബ് പ്രവിശ്യയിലെ സാഹിവാല്‍ ജയിലില്‍ ഏകാന്ത തടവിലാണ് ഷക്കീല്‍ അഫ്രീദിയുള്ളത്. അബോട്ടാബാദിലെ ബിന്‍ലാദന്റെ ഒളിസങ്കേതം കൃത്യമായി കണ്ടെത്താന്‍ സിഐഎയെ സഹായിച്ചതാണ് ഷക്കീല്‍ അഫ്രീദി ചെയ്ത കുറ്റം.

വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനികള്‍ക്കുള്ള സന്ദേശമാണ് ഷക്കീലിന്റെ ശിക്ഷയെന്നാണ് ബിന്‍ലാദന്‍ കൊല്ലപ്പെടുന്ന സമയത്തെ വാഷിംഗ്ടണിലെ പാകിസ്ഥാന്‍ അംബാസിഡറായിരുന്ന ഹുസൈന്‍ ഹഖാനി എഎഫ്പിയോട് പറയുന്നത്. പാകിസ്ഥാനിലെ ഒസാമ ബിന്‍ ലാദന്റെ സാന്നിധ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് പകരമായി അധികൃതര്‍ ഷക്കീല്‍ അഫ്രീദിയെ ബലിയാടാക്കുകയായിരുന്നു. തന്റെ അഭിഭാഷകരോടും വീട്ടുകാരോടും അല്ലാതെ മറ്റാരോടും സംസാരിക്കാന്‍ തടവിലുള്ള ഷക്കീല്‍ അഫ്രീദിക്ക് ഇല്ല. ചെറിയ സെല്ലില്‍ നടക്കുന്നതും ഇടയ്ക്ക് പുഷ് അപ്പ് ചെയ്യുന്നതുമാണ് ഷക്കീല്‍ അഫ്രീദിയുടെ ദിനചര്യയെന്നാണ് കുടുംബത്തെ ഉദ്ധരിച്ച് എഎഫ്പി മുമ്പ് റിപ്പോര്‍ട്ടു ചെയ്തത്.

 




ഖുറാന്‍ അല്ലാതെ മറ്റ് ബുക്കുകള്‍ ഒന്നും കൈവശം വക്കാന്‍ ഷക്കീല്‍ അഫ്രീദിക്ക് അനുമതിയില്ല. സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഷേവ് ചെയ്യാന്‍ ഷക്കീല്‍ അഫ്രീദിക്ക് അനുമതിയുണ്ട്. എന്നാല്‍ മറ്റ് തടവുകാരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ ശക്തമായ വിലക്കാണ് ഷക്കീല്‍ അഫ്രീദിക്കുള്ളത്. രണ്ട് മാസത്തിലൊരിക്കല്‍ കുടുംബത്തിലുള്ളവരെ കാണാം. പക്ഷേ വലിയ ഇരുമ്പ് ഗേറ്റുകള്‍ക്ക് ഇരുവശമിരുന്നുള്ള സംസാരം പ്രാദേശിക ഭാഷയായ പഷ്തുവില്‍ ആവാന്‍ പാടില്ല. രാഷ്ട്രീയകാര്യങ്ങള്‍ ഷക്കീലുമായി സംസാരിക്കുന്നതിന് ബന്ധുക്കള്‍ക്ക് വിലക്കുണ്ടെന്നാണ് സഹോദരന്‍ എഎഫ്പിയോട് വെളിപ്പടെുത്തിയത്.

ആക്രമിക്കുന്നതിന് മുന്‍പ് അബോട്ടാബാദില്‍ ബിന്‍ലാദന്‍ ഉണ്ടോയെന്ന കാര്യത്തിന് അമേരിക്കയ്ക്ക് തെളിവ് അത്യാവശ്യമായിരുന്നു. ഇതിനായി വാക്‌സിന്‍ ക്യാംപയിനിലൂടെ മേഖലയിലുള്ളവരുടെ രക്ത സാംപിളുകള്‍ ഷക്കീല്‍ അഫ്രീദി ശേഖരിക്കുകയായിരുന്നു. ബിന്‍ലാദന്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ആക്രമണമുണ്ടായി ആഴ്ചകള്‍ പിന്നിട്ടതോടെ പാകിസ്ഥാന്‍ ഷക്കീല്‍ അഫ്രീദിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഒന്നുമായും ഷക്കീല്‍ അഫ്രീദിക്ക് ബന്ധം തെളിയിക്കാന്‍ ആയില്ലെങ്കിലും കലാപകാരികള്‍ക്ക് പണം നല്‍കിയെന്ന കുറ്റത്തിനാണ് 33 വര്‍ഷത്തെ തടവ് ശിക്ഷ ഷക്കീല്‍ അഫ്രീദിക്ക് വിധിച്ചത്.

ഷക്കീലിന്റെ തുടരുന്ന ശിക്ഷ സംബന്ധിച്ച് അമേരിക്ക പ്രതിഷേധിച്ചിരുന്നു. തടവുകാരനെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് സംസാരിച്ചെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം അവസാനിപ്പിച്ചുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയില്‍ ഷക്കീല്‍ അഫ്രീദിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് അഫ്രീദിയെ രക്ഷിക്കുകയായിരുന്നു അറസ്റ്റെന്നാണ് പാക് ചാര ഏജന്‍സിയുടെ മുന്‍ തലവനായിരു്‌നനു അസാദി ദുറാനി പറയുന്നത്.

'ഞാന്‍ അധികാരത്തിലേറിയാല്‍ ഡോ. ഷക്കീല്‍ അഫ്രീദിയെ രണ്ടു മിനിറ്റിനുള്ളില്‍ മോചിപ്പിക്കും' 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമായിരുന്നു ഇത്. ട്രംപിന്റെ വാക്കുകള്‍ ഇനിയും യാഥാര്‍ഥ്യമായുമില്ല. ഈ വിഷയം തരൂര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നതോടെ പാക്കിസ്ഥാന്‍ വീണ്ടും വെട്ടിലായിരിക്കയാണ്. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധതയിലെ പൊള്ളത്തരമാണ് തരൂര്‍ ചൂണ്ടിക്കാട്ടിയത്.





ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം യുഎസിൽ എത്തിയപ്പോൾ നടത്തിയ സംവാദ പരിപാടിയിൽ ശശി തരൂരിനോട് ചോദ്യം ചോദിച്ചത് അദ്ദേഹത്തിന്റെ മകൻ. വാഷിങ്ടൻ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായാണ് തരൂരിന്റെ മകൻ ഇഷാൻ തരൂർ എത്തിയത്. അച്ഛനും മകനും തമ്മിലുള്ള സംസാരം സദസ്സിൽ ചിരി പടർത്തി.

ഗ്ലോബൽ അഫയേഴ്സ് കോളമിസ്റ്റായ ഇഷാൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ പരിപാടിയിൽ ചോദ്യം ചോദിക്കാനായി എഴുന്നേറ്റപ്പോൾത്തന്നെ, ‘ഇത് അനുവദിക്കരുത്, എന്റെ മകനാണ്’ എന്ന് ചിരിയോടെ തരൂർ പറഞ്ഞു. അച്ഛൻ അടുത്ത ദൗത്യത്തിനു തിരിക്കുംമുൻപ് ഒന്നു കണ്ട് ഹായ് പറയാൻ വന്നതാണെന്നു തമാശ പറഞ്ഞുകൊണ്ടായിരുന്നു പഹൽഗാം ആക്രമണത്തി‍ൽ പാക്കിസ്ഥാനുള്ള പങ്കിന്റെ തെളിവുകൾ വിദേശസർക്കാരുകൾ അന്വേഷിച്ചോ എന്ന് ഇഷാന്റെ ചോദ്യം. സുവ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപ‌ടി സ്വീകരിക്കില്ലെന്നു മറുപടി നൽകിയ തരൂർ, തെളിവുകൾ ആരും ചോദിച്ചില്ലെന്നും വ്യക്തമാക്കി.

ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം യുഎസിലെത്തിയപ്പോൾ നടന്ന സംവാദ പരിപാടിയിൽ ശശി തരൂരിനോട് ചോദ്യം ചോദിച്ചയാളെ കണ്ട് വേദിയിൽ ചിരി പട‍ർന്നു. വേറാരുമല്ല, ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ ആണ് അച്ഛനോട് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്കിനെക്കുറിച്ചും, ഏതെങ്കിലും രാജ്യങ്ങൾ പഹൽഗാം ആക്രമണത്തിൽ പാക് പാക് പങ്കിനെക്കുറിച്ചുള്ള തെളിവുകൾ ചോദിച്ചിരുന്നുവോയെന്നും ഇഷാൻ തരൂ‍ർ ചോദിച്ചു. തെളിവുകൾ ഒരു രാജ്യത്തു നിന്നും ചോദിച്ചില്ലെന്ന് തരൂർ പറഞ്ഞു. വ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപ‌ടി സ്വീകരിക്കില്ലെന്നും തരൂരിന്റെ മറുപടി.

ആരാണ് ഇഷാൻ തരൂർ ?

വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായാണ് തരൂരിന്റെ മകൻ ഇഷാൻ തരൂർ എത്തിയത്. പത്രത്തിൽ ഗ്ലോബൽ അഫയേഴ്സ് കോളമിസ്റ്റായാണ് ഇഷാൻ നിലവിൽ പ്രവർത്തിക്കുന്നത്. അച്ഛനെപ്പോലെ ലോകവേദിയിൽ ഇതിനകം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് ഇഷാൻ തരൂരും.

ശശി തരൂർ ഡിപ്ലോമാറ്റായി ജോലി ചെയ്തിരുന്ന കാലം, 1984-ൽ സിംഗപ്പൂരിലാണ് ഇഷാൻ ജനിച്ചത്. കനിഷ്ക് തരൂർ ഇഷാൻ തരൂരിന്റെ ഇരട്ട സഹോദരനാണ്. 2006 ൽ ടൈം മാസികയിൽ ഒരു റിപ്പോർട്ടറായിട്ടാണ് ഇഷാൻ തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് ന്യൂയോർക്ക് സിറ്റി ഏരിയയുടെ സീനിയർ എഡിറ്ററായി. 2014 ൽ ടൈം മാഗസിനിൽ നിന്ന് വാഷിംഗ്ടൺ പോസ്റ്റിലേക്ക് മാറുകയായിരുന്നു.

2006-ൽ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇഷാൻ തരൂർ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയത്. ചരിത്രം, വംശീയത, കുടിയേറ്റം തുടങ്ങിയവയിലായിരുന്നു സ്പെഷ്യലൈസേഷൻ. പിന്നീട് സുഡ്ലർ ഫെലോഷിപ്പ് ലഭിച്ചതായി ഇഷാൻ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. ഒരു അദ്ധ്യാപകൻ കൂടിയാണ് ഇഷാൻ. 2018 മുതൽ രണ്ടുവർഷക്കാലം ജോർജ്ജ്ടൗൺ സർവകലാശാലയിൽ അഡ്ജങ്ക്റ്റ് ഇൻസ്ട്രക്ടറായി ഇഷാൻ പ്രവർത്തിച്ചിട്ടുണ്ട്.സർവകലാശാലയുടെ സ്കൂൾ ഓഫ് ഫോറിൻ സർവീസിലാണ് ഇഷാന് പ്രവ‍ൃത്തി പരിചയമുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (17 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (56 minutes ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (1 hour ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (1 hour ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (2 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

200 ലേറെ വെടിയുണ്ടകളും  (2 hours ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (2 hours ago)

Malayali Vartha Recommends