കേരളതീരത്തോട് ചേര്‍ന്ന് എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ പൊലീസ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍....

എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ പൊലീസ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍. മേയ് 29ന് മുഖ്യമന്ത്രിയും കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമായത്.
പാരിസ്ഥിതിക ആശങ്കകളടക്കം ഉയര്‍ത്തിയ കപ്പലപകടത്തില്‍ പൊലീസ് കേസെടുക്കാത്തതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കവെയാണ് സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് വിവരം പുറത്തുവന്നത്.
ലോകത്തെ വമ്പന്‍ കണ്ടെയ്നര്‍ ഷിപ്പിംഗ് കമ്പനികളിലൊന്നായ എംഎസ്സിയെ ക്രിമിനല്‍ കേസില്‍ വലിച്ചിഴക്കാതെ ഇന്‍ഷ്വറന്‍സ് ക്ളെയിം വഴിമാത്രം പരിഹാരം കണ്ടെത്തുകയെന്നതാണ് സര്‍ക്കാരിന്റെ ശ്രമം.
യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലക് തയ്യാറാക്കിയ കുറിപ്പ് പ്രകാരം നാശനഷ്ടങ്ങളുടെ തെളിവുകള്‍ സ്വീകരിക്കുന്നതിനാകണം ഇപ്പോള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ഇന്‍ഷ്വറന്‍സ് ക്ളെയിം ലഭിക്കാനായി ഇത് സഹായകരമാകുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha