Widgets Magazine
12
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം..ഹെലികോപ്റ്ററില്‍നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് കപ്പലിലേക്കിട്ട് തീയണയ്ക്കാന്‍ നീക്കം തുടങ്ങി..


അരമണിക്കൂര്‍ നേരത്തെ പുറപ്പെട്ടിട്ടും.... സ്‌കൂള്‍ സമയമാറ്റത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍; ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠനം; എതിര്‍പ്പുമായി സമസ്ത


സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി


പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിനെ നിയന്ത്രണത്തില്‍ കൊണ്ട് വന്നതായി കോസ്റ്റ് ഗാര്‍ഡ്...വടം കെട്ടി ഉള്‍ക്കടലിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി


അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത..മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്..

അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി

10 JUNE 2025 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തില്‍ പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം

കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം..ഹെലികോപ്റ്ററില്‍നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് കപ്പലിലേക്കിട്ട് തീയണയ്ക്കാന്‍ നീക്കം തുടങ്ങി..

പുഴക്കാട്ടിരി പഞ്ചായത്ത് ഓഫിസിന് മുന്‍വശത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളിക്ക് കുത്തേറ്റു

കേരളതീരത്തെ കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി...

കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. തിങ്കളാഴ്ച രാത്രി 12.30നാണ് നാലു ദിവസം പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുഞ്ഞ് അതിഥിയായി എത്തിയത്. കുഞ്ഞിന് ജൂണ്‍ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ഗോപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2.700 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ സംരക്ഷണയിലേക്ക് മാറ്റി.

പല സാഹചര്യങ്ങളാല്‍ സംരക്ഷിക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുരുന്നുകളെ കൈയ്യ് നീട്ടി സ്വീകരിച്ച് മാതൃത്വത്തിന്റെ സ്‌നേഹവാത്സല്യങ്ങളോടെ സംരക്ഷിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം 7 കുട്ടികളെയും ആലപ്പുഴയില്‍ 3 കുട്ടികളും ഉള്‍പ്പെടെ 10 കുഞ്ഞുങ്ങളാണ് പരിചരണയ്ക്കായി ലഭിച്ചത്. അമ്മത്തൊട്ടില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്.

സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും സമിതിയുടെയും തീവ്രമായ ബോധവത്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കിയതു കൊണ്ടാണ് മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിര്‍ഭാഗ്യവും അപമാനവുമെന്ന നിലയില്‍ നിന്ന് കുരുന്നു ജീവനുകള്‍ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിന്റെ സംരക്ഷണാര്‍ത്ഥം എത്തിക്കുന്നതെന്ന് ജി.എല്‍. അരുണ്‍ ഗോപി പറഞ്ഞു.

ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങള്‍ക്ക് മതിയായ പരിചരണം നല്‍കി സുതാര്യമായ ദത്തെടുക്കല്‍ നടപടിക്രമങ്ങളിലൂടെ ദത്ത് നല്‍കാന്‍ സമിതിക്ക് കഴിഞ്ഞു. കഴിഞ്ഞ 26മാസത്തിനിടയില്‍ സമിതി ഇപ്രകാരം 163 കുട്ടികളെയാണ് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ദത്ത് നല്‍കിയത്. ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കുഞ്ഞിന്റെ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം  (9 minutes ago)

Adventurous-mission 48 മണിക്കൂർ കേന്ദ്രത്തിന്റെ അന്ത്യശാസന..  (42 minutes ago)

അതിഥി തൊഴിലാളിക്ക് കുത്തേറ്റു  (1 hour ago)

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി...  (1 hour ago)

പൈനാപ്പിള്‍ വില  (1 hour ago)

മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും  (1 hour ago)

പതിനാറുകാരി തൂങ്ങി മരിച്ച നിലയില്‍  (1 hour ago)

ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടം  (1 hour ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം  (2 hours ago)

മുൻകൂർ ജാമ്യ ഹർജി  (3 hours ago)

അതീവ ഗുരുതരാവസ്ഥയിലായ 65കാരി രക്ഷപ്പെട്ടത് അപൂര്‍വ്വ ചികിത്സാരീതിയിലൂടെ...  (3 hours ago)

കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം....  (3 hours ago)

വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends