ജമാഅത്ത് ഇസ്ലാമി സഖ്യത്തിന് പിന്നില്‍ യുഡിഎഫിന്റെ അധികാരക്കൊതിയെന്ന് വിമര്‍ശിച്ച് മന്ത്രി റിയാസ്

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിന്റെ ബന്ധം മതനിരപേക്ഷ കേരളത്തിനെ വഞ്ചിക്കുന്നതിന് തുല്ല്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജമാഅത്തെഇസ്‌ലാമി യുഡിഎഫിന്റെ അദൃശ്യ ശക്തിയാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ അത് പരസ്യമായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മതരാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നവരുമായി ചേരുന്നത് മതനിരപേക്ഷ കേരളത്തിനോട് ചെയ്യുന്ന വഞ്ചനയാണ്.
ബിജെപി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുള്ള പ്രവര്‍ത്തിയാണിത്. യുഡിഎഫിലെ മതനിരപേക്ഷ വാദികള്‍ അംഗീകരിക്കുന്ന കാര്യമല്ലിത്. സഖ്യത്തിന് പിന്നില്‍ യുഡിഎഫിന്റെ അധികാരക്കൊതിയാണെന്നും യുഡിഎഫിനെ മതനിരപേക്ഷ വാദികള്‍ കയ്യൊഴിയാന്‍ ഇത് കാരണമാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
https://www.facebook.com/Malayalivartha