സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടാന്‍ സാധ്യത.... ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടാന്‍ സാധ്യത. ഇന്ന് സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ മുതല്‍ ശനിയാഴ്ചവരെ പല ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുമാണ്.
നാളെ കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും മറ്റന്നാള്‍ കോഴിക്കോട്,വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുമാണ്.
അതേസമയം കല്ലാര്‍കുട്ടി , പാംബ്ള ഡാമുകളിലെ ഷട്ടറുകള്‍ ഇന്ന് രാവിലെ ഉയര്‍ത്തി . കല്ലാര്‍കുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്കുണ്ടായി. പാമ്പ്ലെയില്‍ 50 സെന്റീമീറ്റര്‍, കല്ലാര്‍കുട്ടിയില്‍ ഒരു അടി എന്ന രീതിയില്‍ ഷട്ടര്‍ ഉയര്‍ത്തി. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ .
https://www.facebook.com/Malayalivartha

























