Widgets Magazine
29
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക


സാമ്പത്തികമായി നേട്ടങ്ങള്‍... കീര്‍ത്തി, ധനലാഭം, പുതിയ വാഹനങ്ങള്‍ക്കുള്ള യോഗം... ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്


കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ആരംഭിച്ചു


സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും... ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍ തുറക്കും


ഷാങ്ഹായി ഉച്ചകോടി ...അധിക തീരുവയെ ചൊല്ലി ഇന്ത്യ - അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദിയുടെ ജപ്പാന്‍, ചൈന സന്ദര്‍ശനം തുടങ്ങി... ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്

അയ്യോ..ആ 4 പ്രവാസികളും കത്തി ചിതറി..ഞെരിഞ്ഞമർന്ന് ആ പിഞ്ചു കുഞ്ഞുങ്ങളും രാത്രിക്ക് രാത്രി പോസ്റ്റ്‌മോര്‍ട്ടം

11 JUNE 2025 10:23 AM IST
മലയാളി വാര്‍ത്ത

കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. മറ്റു രേഖകള്‍ കൂടി ലഭ്യമാകുന്ന മുറയ്ക്ക് ഇന്നോ നാളെയോ തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. കെനിയയിലെ മലയാളി കൂട്ടായ്മകള്‍ ചേര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

 


അപകടത്തില്‍ ചിതറിയ യാത്രാ രേഖകള്‍ ഉള്‍പ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമകരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. ഖത്തറില്‍ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍, മകള്‍ ടൈറ , തൃശൂര്‍ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, മകള്‍, ഒന്നരവയസുകാരി റൂഹി മെഹ്റിന്‍. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 അംഗ സംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മലയാളികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ഹെല്‍പ്പ് ഡെസ്‌കിലേയ്ക്ക് 18004253939 (ടോള്‍ ഫ്രീ നമ്പര്‍,ഇന്ത്യയില്‍ നിന്നും), +91-8802012345 (മിസ്ഡ് കോള്‍, വിദേശത്തു നിന്നും) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


 

 

നോര്‍ക്ക റൂട്‌സ് വഴി ലോകകേരള സഭാംഗങ്ങള്‍ ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്‌റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോക കേരള സഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്)വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണിവര്‍. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്‌റൂറുവിലാണ് അപകടമുണ്ടായത്.

പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആന്‍, മകള്‍ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. റിയയുടെ ഭര്‍ത്താവ് ജോയലിനെയും മകന്‍ ട്രാവസിനേയും പരിക്കുകളോടെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കുറ്റിക്കാട്ട് ചാലില്‍ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്‌ന (29),ഒന്നര മാസം പ്രായമായ മകള്‍ റൂഹി മെഹറിന്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍ മുഹമ്മദ് ഹനീഫയ്ക്ക് ഗുരുതര പരിക്കേറ്റിറ്റുണ്ട്. ഇവരുടെ കുടുംബം ഏറെ വര്‍ഷങ്ങളായി ഖത്തറില്‍ ആണ് താമസം.

ഖത്തറില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന ഹനീഫ കഴിഞ്ഞമാസം ഉപ്പയുടെ ചികിത്സയ്ക്ക് വേണ്ടി അഞ്ച് ദിവസത്തെ ലീവിനായി നാട്ടില്‍ എത്തിയിരുന്നു. ബലിപെരുന്നാളിന്റെ അവധിയില്‍ ഖത്തറില്‍ നിന്നും ടൂറിന് പോയതായിരുന്നു മുഹമ്മദും കുടുംബവും. അപകട വാര്‍ത്തയറിഞ്ഞ് മുഹമ്മദിന്റെ സഹോദരി ഹെബ ഭര്‍ത്താവ് സുബൈര്‍, എന്നിവര്‍ ഖത്തറില്‍ നിന്നും കെനിയയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് മുഹമ്മദും കുടുംബവും ഒന്നിച്ച് വെങ്കിടങ്ങ് തൊയക്കാവില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടില്‍ എത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാഗതം ചെയ്ത് ജപ്പാൻ  (13 minutes ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (24 minutes ago)

ഉക്രെയ്‌നിന്റെ നാവിക കപ്പൽ മുങ്ങി  (32 minutes ago)

അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ്  (39 minutes ago)

ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക  (46 minutes ago)

ഹൃദയാഘാതം മൂലം നിര്യാതയായി...  (58 minutes ago)

കുരുമുളകുതൈകള്‍ ഉഗാണ്ടയിലേക്ക് ...  (1 hour ago)

ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്  (1 hour ago)

ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍  (1 hour ago)

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരവേ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്  (2 hours ago)

ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്....  (2 hours ago)

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട...  (2 hours ago)

മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്...  (2 hours ago)

ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍  (3 hours ago)

Malayali Vartha Recommends