Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

തീപിടിച്ച് ഉഗ്രസ്‌ഫോടനമുണ്ടായാല്‍ കേരള തീരത്തും അറബിക്കടലിലും വന്‍സുനാമിക്കു സാധ്യത; തീരത്ത് വലിയ ആശങ്ക ഉയരുന്നു

11 JUNE 2025 03:17 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ അഴീക്കലില്‍നിന്ന് 81.4 കിലോമീറ്റര്‍ അകലെ    മുങ്ങിക്കൊണ്ടിരിക്കുന്ന സിംഗപ്പൂര്‍ കപ്പലിലെ 2240 ടണ്‍ ഇന്ധനത്തിനുകൂടി  തീപിടിച്ച് ഉഗ്രസ്‌ഫോടനമുണ്ടായാല്‍ കേരള തീരത്തും അറബിക്കടലിലും വന്‍സുനാമിക്കു സാധ്യത.  ട്രോളിംഗ് നിരോധനകാലമായതിനാല്‍ കടലില്‍ വന്‍യാനങ്ങളും തൊഴിലാളികളും കുറവാണെങ്കിലും തീരത്ത് വലിയ ആശങ്ക ഉയരുകയാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന ഭീമന്‍ കപ്പലിലെ തീ കെടുത്തുകയോ സാമഗ്രികള്‍ എടുത്തുമാറ്റുകയോ ഇന്ധനം തിരികെയെടുക്കുകയോ അസാധ്യമായിരിക്കുന്നു. 

2240 ടണ്‍ ഇന്ധനം കടലില്‍ ഒഴുക്കിയാല്‍ അത് കടലില്‍ പടര്‍ന്നൊഴുകി  വന്‍ അഗ്നിബാധയ്ക്കു കാരണമാകും. ട്രോളിംഗിനെത്തുടര്‍ന്ന്  കേരളതീരത്ത് അടുപ്പിച്ചിരിക്കുന്ന അനേകായിരം ബോട്ടുകള്‍ കത്തിനശിക്കാന്‍ ഇത് ഇടയാക്കിയേക്കും. ഇതിനേക്കാള്‍ ഏറെ ഭയപ്പെടേണ്ടതാണ് കപ്പലും ഇന്ധനവും പൊട്ടിത്തകര്‍ന്നാല്‍ വന്‍ സുനാമിക്കും കൂറ്റന്‍ തീരയിളക്കത്തിനുമുള്ള വലിയ സാധ്യത. ഇത്രയും ശക്തമായ സ്‌ഫോടനമുണ്ടായാല്‍ കടലില്‍ വന്‍ തിരമാലകള്‍ രൂപംകൊള്ളുമെന്ന് തീര്‍ച്ചയാണ്. മാത്രവുമല്ല കാലവര്‍ഷത്തില്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കുന്നതിനാല്‍ ഇത്തരമൊരു സ്‌ഫോടനത്തിനുള്ള സാധ്യത ഏറെയാണുതാനും.  

മുങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍  ആകെ 1754 കണ്ടെയ്‌നറുകളാണുള്ളത്. ഇതില്‍ 671 കണ്ടെയ്‌നുകള്‍ കപ്പലിന്റെ മുകള്‍ത്തട്ടിലാണ്.  ഇതില്‍  157 ഇനങ്ങള്‍ അത്യന്ത്യം അപകടരമായ വസ്തുക്കളാണെന്നിരിക്കെ കടലിന് വലിയ ഭീഷണിയാണുണ്ടായിരിക്കുന്നത്. വായുസമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കള്‍ മറ്റൊരു കണ്ടെയ്‌നറിലുണ്ട്. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ തീയണക്കാനായി തീവ്ര ശ്രമം തുടരുകയാണ്.  15 ഡിഗ്രി വരെ ചരിഞ്ഞ കപ്പലില്‍നിന്ന് കൂടുതല്‍  കണ്ടെയ്‌നറുകള്‍ കടലിലേക്ക്  വീണുകൊണ്ടിരിക്കുകയാണ്.

കപ്പലില്‍ നിന്ന് ഇതോടകം പുറത്തുവീണ   കണ്ടെയ്‌നറുകള്‍ തെക്കന്‍ കേരളാ തീരത്തേക്ക് എത്താനുള്ള സാധ്യതയുമേറുകയാണ്.  ചില കണ്ടെയ്‌നറുകള്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ തീരത്ത് അടിയാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. തീരത്തേക്ക് അടുക്കുന്ന വേളയിലും ഇവ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. അതിവേഗം തീപിടിക്കുന്ന ഖര, ദ്രാവ വസ്തുക്കള്‍ അപകട കപ്പലിലുണ്ട്. പാരിസ്ഥിതികമായി അപകടമുണ്ടാക്കുന്ന വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ്  ഇരുപതിനായിരം കിലോ  ഉള്‍പ്പെടെ  വസ്തുക്കളുണ്ട്. പലതരം ആസിഡുകളും ആള്‍ക്കഹോള്‍ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളും കപ്പലിലുണ്ട്. ഇതിന് പുറമേയാണ് രണ്ടായിരം  ടണ്‍ കപ്പല്‍ ഓയിലും  240 ടണ്‍ ഡീസല്‍ ഓയിലും കത്തി അമര്‍ന്നുകൊണ്ടിരിക്കുന്ന  കപ്പലില്‍  അവശേഷിക്കുന്നുണ്ടെന്നത്.

കത്തിയെരിയുന്ന ചരക്കുകപ്പലിലെ തീയണയ്ക്കല്‍ ദൗത്യം അതീവ ദുഷ്‌കരമാണുതാണെന്ന് നാവിക സേന വ്യക്തമാക്കി കഴിഞ്ഞു. സ്‌ഫോടനത്തെയും തീപിടിത്തത്തെയും തുടര്‍ന്നു കപ്പലില്‍നിന്നു പുറത്തേക്കു തെറിച്ചു വീണ കണ്ടെയ്‌നറുകള്‍ കടലില്‍ ഉടനീളം ചിതറിക്കിടക്കുകയാണ്.  അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങളുമായി മേഖലയിലുള്ള കോസ്റ്റ് ഗാര്‍ഡ് യാനങ്ങള്‍ക്കു തീപിടിച്ച കപ്പലിന്റെ സമീപത്തേക്ക് എത്താനാകുന്നില്ല. ഒഴുകി നീങ്ങുന്ന കണ്ടെയ്‌നറുകള്‍ മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകളില്‍ ഇടിച്ചാല്‍ വന്‍ അപകട സാധ്യതയുണ്ട്.  കനത്ത ഇരുട്ടില്‍ കണ്ടെയ്‌നറുകള്‍ കണ്ണില്‍പ്പെടാതെ അപകടം സംഭവിക്കാനുള്ള സാധ്യതയും ചെറുതല്ല.

കത്തുന്ന  കപ്പലില്‍നിന്നുള്ള അതികഠിനമായ  ചൂടാണു രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കുന്ന മറ്റൊരു ഘടകം. കത്തുന്ന കപ്പലിലെ ലോഹഭാഗങ്ങളെല്ലാം ചുട്ടുപഴുത്ത് ഉരുകുന്ന നിലയിലാണ്.  അടുത്തു ചെന്നു വെള്ളമൊഴിച്ചു തീകെടുത്താനും സാധിക്കില്ല. അകലെനിന്നു കപ്പലിലേക്കു കടല്‍വെള്ളം പമ്പ് ചെയ്യുകയാണു നിലവില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കപ്പലുകള്‍ ചെയ്യുന്നത്. എന്നാല്‍, ഇതു ഫലപ്രദമാകാന്‍ സാധ്യത വിരളമാണുതാനും. കപ്പലിലെ ചോര്‍ച്ചയില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന് സമാന്തരമായി സഞ്ചരിക്കാന്‍ സാധ്യതയെന്നാണ് കണക്കൂട്ടല്‍.

20 കണ്ടെയ്‌നറുകളില്‍ 1.83 ലക്ഷം കിലോ  ബൈപൈറിഡിലിയം കീടനാശിനിയാണ്. ഒരു കണ്ടെയ്‌നറില്‍ 27,786 കിലോ  ഈതൈല്‍ ക്ലോറോഫോര്‍മേറ്റ്   കീടനാശിനിയുണ്ട്. ഡൈമീതൈല്‍ സള്‍ഫേറ്റ്, ഹെക്‌സാമെതിലിന്‍ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണി ഉയര്‍ത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ട്. പരിസ്ഥിതിക്കു ഭീഷണിയുയര്‍ത്തുന്ന ബെന്‍സോ ഫെനോണ്‍, ട്രൈക്ലോറോ ബെന്‍സീന്‍, 167 പെട്ടി ലിഥിയം ബാറ്ററികള്‍ എന്നിവയുമുണ്ട്. 40 കണ്ടെയ്‌നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട്.  എഥനോള്‍, പെയിന്റ്, ടര്‍പന്റൈന്‍, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഈതൈല്‍ മീഥൈല്‍ കീറ്റോണ്‍ എന്നിവയുമുണ്ട്.  ഒരു കണ്ടെയ്‌നറില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്‌നറുകളില്‍ നാഫ്തലീന്‍, ഒരു കണ്ടെയ്‌നറില്‍ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കള്‍, നാലു  കണ്ടെയ്‌നറുകളില്‍ പാരാ ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുണ്ട്.

157 ഇനം അത്യന്തം അപായകരമായ വസ്തുക്കള്‍ കണ്ടെയ്‌നുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2000 ടണ്‍ കപ്പല്‍ ഓയിലും, 240 ടണ്‍ ഡീസല്‍ ഓയിലും കപ്പലിലുണ്ടെന്നതാണ് അപകടസാധ്യത കൂട്ടുന്നത്. കപ്പലില്‍ ആകെ 1754 കണ്ടെയ്‌നറുകളാണുള്ളത്. ഇതില്‍ 671 കണ്ടെയ്‌നുകള്‍ ഡെക്കിലാണ്. കാര്‍ഗോ മാനിഫെസ്റ്റ് പ്രകാരം, ഇതില്‍ 157 ഇനങ്ങള്‍ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര, ദ്രാവ വസ്തുക്കളും കപ്പലിലുണ്ട്.  ഇതില്‍ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുള്ളതിനാല്‍ ചെറുതിയിരിക്കില്ല സ്‌ഫോടനം. പലതരം ആസിഡുകളും ആള്‍ക്കഹോള്‍ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളും ദുരന്ത കപ്പലിലുണ്ട്.

 കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ എംവി വാന്‍ ഹായ് 503 ഫീഡര്‍ കപ്പലാണ് കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിനു  അകലെയല്ലാതെ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ വന്‍പൊട്ടിത്തെറിയോടെ തീപിടിച്ചിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേരെയാണ് രക്ഷപ്പെടുത്തിയത്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പല്‍ രണ്ടു ദിവസമായി  നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്.
18 പേര്‍  മംഗലാപുരത്ത് ചികിത്സയിലാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (2 hours ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (2 hours ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (3 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (4 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (5 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (6 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (6 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (6 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (6 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (6 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (6 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (6 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (7 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (7 hours ago)

Malayali Vartha Recommends