കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വര്‍ഷത്തിനു ശേഷം പിടിയില്‍

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ യുവാവിനെ 20 വര്‍ഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ കെഎംകെ തിയറ്ററിനു സമീപം രാഗി മന്ദിരം ഹൗസില്‍ എം.പി.രാകേഷ് (45) ആണ് പിടിയിലായത്.
2005ല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. രാകേഷും സുഹൃത്തു ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കുകയായയിരുന്നു. പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കേസില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ രാകേഷിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ പോണ്ടിച്ചേരിയില്‍ നിന്നാണ് പ്രതി കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha

























