Widgets Magazine
14
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കാൻ ജോലി ഉപേക്ഷിക്കാനിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍; ആകാശത്ത് തന്റെ കരിയർ ആരംഭിക്കാനിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദർ: ഉൾക്കൊള്ളാനാകാതെ ഇരു കുടുംബങ്ങൾ...


മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടം ഉണ്ടാകും; ഇതില്‍ ഒരാള്‍ രക്ഷപ്പെടും: 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും: ഞെട്ടിച്ച് ആ പ്രവചനങ്ങൾ...


നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധന..ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും, സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞ് നിർത്തി പോലീസ്..പെട്ടി തുറന്നപ്പോൾ..


അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭഗവദ് ഗീതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.. ഒന്നാകെ ശക്തമായ തീപിടുത്തമുണ്ടായിട്ടും, വിശുദ്ധ ഗ്രന്ഥത്തിന് വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല..


എന്താണ് വിമാനത്തിന് സംഭവിച്ചതെന്ന ചര്‍ച്ചകള്‍ സജീവമാണ്.. അപകട കാരണം ബ്രിട്ടീഷ് വിദഗ്ധരും തെരയുകയാണ്.. കോ-പൈലറ്റ് വിങ് ഫ്‌ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണം..

ഒരേസമയം പല വിവാഹജീവിതങ്ങള്‍: വിവാഹത്തട്ടിപ്പില്‍ അറസ്റ്റിലായ രേഷ്മയുടെ വിവാഹ ജീവിതം

11 JUNE 2025 07:23 PM IST
മലയാളി വാര്‍ത്ത

സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങളാണ് വിവാഹത്തട്ടിപ്പില്‍ അറസ്റ്റിലായ രേഷ്മ നടത്തിയത്. രേഷ്മ പണമോ സ്വര്‍ണമോ ലക്ഷ്യമിട്ടല്ല തട്ടിപ്പു നടത്തിയിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിവാഹം കഴിച്ചവരില്‍ നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വിവാഹത്തിന് പലരും താലി മാത്രമാണ് കെട്ടിയത്. വിവാഹം കഴിച്ചവരില്‍ നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കല്‍ത്തന്നെയുണ്ടായിരുന്നു. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി യുവതി ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു.

സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങള്‍ രേഷ്മ മുന്നോട്ടുകൊണ്ടുപോയിരുന്നത്. എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പൊലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്. രേഷ്മ താമസിച്ചിരുന്ന വീട്ടിലെ ഗൃഹനാഥയ്ക്ക് തോന്നിയ സംശയമാണ് കള്ളി വെളിച്ചത്താകാന്‍ കാരണമായത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞിട്ടുള്ളത്. സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് 201719 കാലഘട്ടത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

2014 ല്‍ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. പ്രണയവിവാഹം ആയിരുന്നെങ്കിലും വൈകാതെ ഇയാള്‍ ഉപേക്ഷിച്ചുപോയി. പിന്നീട് യുവതി പഠനം തുടര്‍ന്നു. 2022ല്‍ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ഇതിനു ശേഷം 2022ല്‍ ത്തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. ട്രെയിനില്‍ വെച്ചാണ് രേഷ്മ ഇയാളെ പരിചയപ്പെടുന്നത്. 2023ല്‍ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയെയും വിവാഹം കഴിച്ചു. വിവാഹത്തിനു മുന്‍പുതന്നെ ഇവര്‍ ഒരുമിച്ചു താമസിച്ചിരുന്നു. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചു.

വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബം പിതൃത്വത്തില്‍ സംശയമാരോപിച്ചു. ഇതേസമയത്ത് വിദേശത്തു നിന്നും പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് തിരികെ നാട്ടിലെത്തി. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാള്‍ പൊലീസിനെ സമീപിച്ചതോടെ രേഷ്മ പിടിയിലായി. തുടര്‍ന്ന് കോടതി യുവതിയെ മഹിളാമന്ദിരത്തിലാക്കി. ഇവിടെ നിന്നും തിരിച്ചിറങ്ങി അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭര്‍ത്താവിനുമൊപ്പം ബിഹാറിലേക്കു പോയി. അവിടെ അധ്യാപികയായി ജോലിചെയ്യുന്നതിനിടെ ഭര്‍ത്താവ് പിണങ്ങിപ്പോയി. ഇതിനു ശേഷം കേരളത്തില്‍ തിരിച്ചെത്തിയാണ് അടുത്ത വിവാഹപരമ്പരയ്ക്ക് രേഷ്മ തുടക്കമിട്ടത്.

2024ല്‍ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. യുഎസില്‍ നഴ്‌സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19നും വാളകം സ്വദേശിയെ മാര്‍ച്ച് ഒന്നിനും വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളും രേഷ്മയുടെ വിവാഹതട്ടിപ്പിന് ഇരയായിരുന്നു. വിവാഹ ശേഷം കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണ്. പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹങ്ങള്‍ നടത്തിയത് പണത്തിനു വേണ്ടിയല്ലെന്നും സ്‌നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ  (35 minutes ago)

പെട്ടി പരിശോധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അന്‍വര്‍  (43 minutes ago)

വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക  (1 hour ago)

വസ്തുക്കള്‍ കണ്ടാല്‍ 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക  (2 hours ago)

പൊതുജനാരോഗ്യ രംഗത്ത് പുതിയ ചുവടുവെയ്പ്പ്  (2 hours ago)

ഓസീസിനെ തകര്‍ത്ത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കന്നിക്കിരീടം  (3 hours ago)

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നുവെന്ന് വ്യോമയാന മന്ത്രി  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ടില്‍ എംഡിഎംഎ അടക്കം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു  (3 hours ago)

82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കാൻ ജോലി ഉപേക്ഷിക്കാനിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍; ആകാശത്ത് തന്റെ കരിയർ ആരംഭിക്കാനിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദർ: ഉൾക്കൊള്ളാനാകാതെ ഇര  (3 hours ago)

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണസംഖ്യ 274 ആയി  (4 hours ago)

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍  (4 hours ago)

സീതയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടം ഉണ്ടാകും; ഇതില്‍ ഒരാള്‍ രക്ഷപ്പെടും: 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും: ഞെട്ടിച്ച് ആ പ്രവചനങ്ങൾ...  (4 hours ago)

Nilambur By Election അരിച്ചു പെറുക്കി പരിശോധന;  (5 hours ago)

അത്ഭുതമായി ഈ പുണ്യഗ്രന്ഥം ;  (5 hours ago)

Malayali Vartha Recommends