വന്യജീവികളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം തള്ളി...

വന്യജീവികളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം തള്ളി. ജൂണ്‍ 6-ന് സംസ്ഥാന വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയിലാണ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്‌സ് രാകേഷ് കുമാര്‍ ജഗേനിയ ഇക്കാര്യം വ്യക്തമാക്കിയത്.
കാട്ടുപന്നികളെ ഉള്‍പ്പെടെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രം നിരാകരിച്ചു.
രൂപീകരിക്കണമെന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിബന്ധനകള്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇതോടെ തള്ളപ്പെടുകയും ചെയ്തു. നാട്ടിലിറങ്ങുന്ന അപകടകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാന്‍ സംസ്ഥാനത്തിന് നേരത്തെതന്നെ അനുമതി നല്‍കിയിട്ടുണ്ടെന്ന കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന ആവര്‍ത്തിക്കുക മാത്രമാണ് കത്തില്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ചുള്ള കര്‍ശന നടപടിക്രമങ്ങള്‍ (എസ്ഒപി) പ്രായോഗികമല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനായി കേന്ദ്രം തയ്യാറായിട്ടില്ല.
അക്രമണകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പരിമിതമായ അധികാരങ്ങള്‍ ഉണ്ടെങ്കിലും, അത് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കര്‍ശന നടപടിക്രമങ്ങള്‍ക്ക് വിധേയമാണ്. നാട്ടില്‍ പുലി ഇറങ്ങിയാല്‍ കമ്മിറ്റി കൂടണമെന്ന നിര്‍ദേശം എത്രത്തോളം പ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര വനം മന്ത്രാലയത്തിന് കത്തയച്ചത്.
വംശനാശം സംഭവിക്കുന്ന മൃഗങ്ങളെയാണ് ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും, അവയെ വേട്ടയാടപ്പെടുന്നതില്‍ നിന്ന് അതീവ സംരക്ഷണം നല്‍കേണ്ടതാണെന്നും കത്തില്‍ പറയുന്നു. ഷെഡ്യൂള്‍ ഒന്നിലും രണ്ടിലും പെടുന്ന മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിലൊഴികെ വേട്ടയാടുന്നത് 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിയമത്തിന്റെ 11 (1) എ വകുപ്പ് പ്രകാരം മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മാത്രം അധികാരമുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, കര്‍ശനമായ ഉപാധികളാണ് ഇതിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്യമൃഗത്തെ പിടികൂടുകയോ, മയക്കുവെടി വെക്കുകയോ, മറ്റു സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ കൊല്ലാന്‍ അനുമതി നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കഴിയൂ എന്നും കത്തില്‍ പറയുന്നു . മനുഷ്യജീവന് ഭീഷണിയാകുന്ന കടുവ, പുലി പോലുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ ആദ്യപടിയായി ആറംഗ സമിതി രൂപീകരിക്കണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ എസ്ഒപിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























