സങ്കടമടക്കാനാവാതെ...ആനക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആനക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പിടി പുറമതില്‍ശ്ശേരി കുന്നത്ത് വളപ്പില്‍ മുഹമ്മദിന്റെ മകന്‍ ജസീല്‍ (22)ആണ് മരിച്ചത്. ജൂണ്‍ മൂന്നിന് ആനക്കര ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം നടന്നത്.
വേഗത്തില്‍ പോകുകയായിരുന്ന ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് കടന്നുപോകാനായി ശ്രമിക്കുമ്പോള്‍ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജസീല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഉമ്മ ജമീല, സഹോദരങ്ങള്‍ ഫൈജാസ്, ഷമീസ്,സന്‍ഹീല.
https://www.facebook.com/Malayalivartha

























