Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ജമാഅത്ത് ഇസ്ലാമി 20 വർഷം സി.പി.എം-നെ പിന്തുണച്ചു: ചെറിയാൻ ഫിലിപ്പ്

12 JUNE 2025 04:42 PM IST
മലയാളി വാര്‍ത്ത

ജമാഅത്ത് ഇസ്ലാമി 1996 മുതൽ 2016 വരെ 20 വർഷം എല്ലാ തെരഞ്ഞെടുപ്പിലും സി.പി.എം -നേയും എൽ.ഡി.എഫിനെയും പരസ്യമായി പിന്തുണച്ചിരുന്നു. അതിനു മുമ്പ് ജമാഅത്ത് ഇസ്ലാമി വ്യക്തികളെയാണ് പിന്തുണച്ചിരുന്നത്. പിന്തുണ ആവശ്യപ്പെടുന്നവരിൽ നിന്നും ജമാഅത്ത് ഇസ്ലാമിയുടെ മൂല്യങ്ങളോട് യോജിപ്പുണ്ടെന്ന് എഴുതി വാങ്ങിച്ച ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. പല സി. പി. എം നേതാക്കളും കൈപ്പടയിൽ തന്നെ എഴുതി ഒപ്പിട്ടു കൊടുത്തു.

  1991-ൽ ഞാൻ കോട്ടയത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ എതിരാളിയായിരുന്ന മന്ത്രി ടി.കെ. രാമകൃഷ്ണനെയാണ് ജമാഅത്ത് ഇസ്ലാമി പരസ്യമായി പിന്തുണച്ചത്. രണ്ടായിരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ടി.കെ ജയിച്ചത്.   1996-ൽ ജമാഅത്ത് ഇസ്ലാമി എല്ലാ എൽ.ഡിഎഫ് സ്ഥാനാർത്ഥികൾക്കും പിന്തുണ പ്രഖ്യാപിച്ചു. ഈ നിലപാടിനെ പ്രകീർത്തിച്ചു കൊണ്ട് ദേശാഭിമാനി മുഖപ്രസംഗം എഴുതി.   2001-ൽ ജമാഅത് ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ സിമിയെ നിരോധിച്ചപ്പോഴും സി.പി.എം ബന്ധം തുടർന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന രാജ്യവിരുദ്ധ മുദ്രാവാക്യമാണ് സിമി ഉയർത്തിയിരുന്നത്. അതിനെ സി.പി.എം തള്ളിപ്പറഞ്ഞില്ല.   2006-ൽ സിമിയുടെ സംസ്ഥാന നേതാവായിരുന്ന കെ.ടി. ജലീലിനെ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയാക്കിയാണ് കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയത്. അന്ന് ജമാഅത്ത് ഇസ്ലാമിയുടെയും പി.ഡി.പി യുടെയും പരസ്യ പിന്തുണ ജലീലിനുണ്ടായിരുന്നു.     വർഗീയ പ്രീണന അടവു നയത്തിൻ്റെ ഭാഗമായാണ് ജലീലിനെ നാലു തവണ എം.എൽ.എയാക്കാനും വിദ്യാഭ്യാസമന്ത്രിയാക്കാനും സി.പി.എം തയ്യാറായത്. പിണറായി വിജയൻ നയിച്ച രണ്ടു കേരള യാത്രയിലും സ്വതന്ത്രനായ ജലീലിനെ ജാഥാംഗമാക്കി.   2005 ലെ മലപ്പുറം സമ്മേളനം മുതൽ ജമാഅത്ത് ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രവും മീഡിയവൺ ചാനലും വി.എസ്. അച്ചുതാനന്ദനെ പിന്തുണച്ചതോടെയാണ് പിണറായി വിജയനും ജമാഅത്ത് ഇസ്ലാമിയും തമ്മിലുള്ള ബന്ധം ശിഥിലമായത്.     2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ പി.ഡി.പി യും മദനിയുമായും ബന്ധമുണ്ടാക്കിയപ്പോൾ അച്ചുതാനന്ദൻ അതിനെ പരസ്യമായി എതിർത്തു. എന്നാൽ, പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സി.പി.എം അപ്പോഴും ജമാഅത്ത് ഇസ്ലാമിയെ അകറ്റിയില്ല.   1996 മുതൽ ജമാഅത്ത് ഇസ്ലാമി നടത്തിയ ഇഫ്ത്താർ വിരുന്നുകളിൽ അടുത്ത കാലം വരെ എം.എ. ബേബി,വൈക്കം വിശ്വൻ, ഇ.പി. ജയരാജൻ, എളമരം കരീം, എം.വിജയകുമാർ, പി.ശ്രീരാമകൃഷ്ണൻ, കെ.ടി. ജലീൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പതിവായി പങ്കെടുത്തിരുന്നു.     ജമാഅത്ത് ഇസ്ലാമി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് അതിനെ വർഗ്ഗീയ സംഘടനയായി സി.പി.എം ചിത്രീകരിച്ചു തുടങ്ങിയത്. തങ്ങളെ പിന്തുണക്കുന്നവരെ വിശുദ്ധരാക്കുകയും എതിർക്കുന്നവരെ തൊട്ടുകൂടാത്തവരാക്കുകയും ചെയ്യുന്ന അവസരവാദ നിലപാടാണ് സി.പി.എം എക്കാലവും സ്വീകരിച്ചത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (1 hour ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (2 hours ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (2 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (3 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (5 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (6 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (6 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (6 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (6 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (6 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (6 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (6 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (6 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (6 hours ago)

Malayali Vartha Recommends