സ്‌റ്റേഷനില്‍ ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി

പൊലീസ് സ്‌റ്റേഷനില്‍ ഒളിക്യാമറ വച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്‌റ്റേഷനോട് ചേര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളിക്യാമറ വച്ചത്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വൈശാഖിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ഉദ്യോഗസ്ഥ നല്‍കിയ പരാതിയെ തുടര്‍ന്ന് വൈശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha