Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; വ്യോമപാതയടച്ച് ഇറാൻ: നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

13 JUNE 2025 04:43 PM IST
മലയാളി വാര്‍ത്ത

ഇറാൻ ഇസ്രായേൽ യുദ്ധത്തെ തുടർന്ന് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കനത്തതോടെ വ്യോമയാന മേഖലയില്‍ പ്രതിസന്ധി കനക്കുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. പുലര്‍ച്ചെ 5.39ന് യാത്ര തുടങ്ങി മൂന്ന് മണിക്കൂര്‍ പറന്ന ശേഷമാണ് തിരിച്ചുവരവ്. പുലര്‍ച്ചെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചിലത് തിരികെ വിളിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു. ഏതാണ്ട് 16 വിമാനങ്ങളെ പ്രതിസന്ധി ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

വിമാനങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ
എ.ഐ 130 ലണ്ടന്‍ ഹീത്രു - മുംബൈ - വിയന്നയിലേക്ക് തിരിച്ചുവിട്ടു

എ.ഐ 102 ന്യൂയോര്‍ക്ക് - ഡല്‍ഹി - ഷാര്‍ജയിലേക്ക് തിരിച്ചുവിട്ടു

എ.ഐ 116 ന്യൂയോര്‍ക്ക് - മുംബൈ- ജിദ്ദയിലേക്ക് തിരിച്ചുവിട്ടു

എ.ഐ 2018 ലണ്ടന്‍ ഹീത്രു - ഡല്‍ഹി - മുംബൈയിലേക്ക് തിരിച്ചുവിട്ടു

എ.ഐ 129 മുംബൈ - ലണ്ടന്‍ ഹീത്രു - മുംബൈയിലേക്ക് തിരികെ വരുന്നു

എ.ഐ 119 മുംബൈ - ന്യൂയോര്‍ക്ക് - മുംബയിലേക്ക് തിരികെ വരുന്നു

എ.ഐ 103 ഡല്‍ഹി വാഷിംഗ്ടണ്‍ - ഡല്‍ഹിയിലേക്ക് തിരികെ വരുന്നു

എ.ഐ 106 ന്യൂആര്‍ക്ക് - ഡല്‍ഹി - വിയന്നയിലേക്ക് തിരിച്ചുവിട്ടു

എ.ഐ 188 വാന്‍കൂവര്‍ ഡല്‍ഹി - ജിദ്ദയിലേക്ക് തിരിച്ചുവിട്ടു

എ.ഐ 101 ഡല്‍ഹി ന്യൂയോര്‍ക്ക് ഫ്രാന്‍ക്ഫൂട്ടിലേക്ക് തിരിച്ചുവിട്ടു

എ.ഐ 189 ഡല്‍ഹി - ടൊറൊന്റോ - ഡല്‍ഹിയിലേക്ക് തിരികെ വരുന്നു


എയര്‍ ഇന്ത്യയുടെ വിശദീകരണം
അപ്രതീക്ഷിതമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായി എയര്‍ ഇന്ത്യ വിശദീകരണത്തില്‍ പറയുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുകയാണ്. യാത്രക്കാര്‍ക്ക് ആവശ്യമായ താമസ സൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റീഫണ്ട്, സൗജന്യ റീഷെഡ്യൂളിംഗ് തുടങ്ങിയ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.

പുലര്‍ച്ചെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിനുള്ള പ്രത്യാക്രമണത്തിന് മുന്നോടിയായാണ് ഇറാന്‍ തങ്ങളുടെ വ്യോമപാത അടച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇറാന് പുറമെ ഇസ്രയേല്‍, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമ അതിര്‍ത്തികളും വിമാനങ്ങള്‍ ഒഴിവാക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള മുന്‍കരുതലുകളുടെ ഭാഗമായി വ്യോമയാന കമ്പനികള്‍ക്ക് കോടികള്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും യു.എസിന് സൈനിക സാന്നിധ്യമുണ്ട്. തങ്ങള്‍ക്കെതിരേ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും ശക്തമായ മറുപടി നല്കുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സദേഹ് മുന്നറിയിപ്പ് നല്കി.

ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് കരുതുന്നത്. മറിച്ചാണ് നടക്കുന്നതെങ്കില്‍ സമീപരാജ്യങ്ങളിലെ യു.എസ് സൈനിക ബേസുകളില്‍ കനത്ത ആക്രമണം നടത്തും. ഞങ്ങള്‍ക്കെതിരേ വരുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും- നസീര്‍സദേഹ് വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തിനു കോപ്പുകൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ 'ഞങ്ങള്‍ തയാറാണ്' എന്ന് ഇറാന്‍ പോസ്റ്റ് ചെയ്തത് യുദ്ധം അരികെയെന്ന സൂചന നല്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ ആയിരത്തിലധികം ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു ശേഷം പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറിപ്പോയി. ഒളിഞ്ഞും തെളിഞ്ഞു ഇസ്രയേലിനെതിരേ ഒളിയുദ്ധം നടത്തിയിരുന്ന ഇറാന്റെ സഖ്യസംഘടനകളെല്ലാം തന്നെ ദുര്‍ബലമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends