ടേബിളിലെ ഗ്ലാസ് പൊട്ടി കാലില്‍ കൊണ്ടു, രക്തം വാര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ ടേബിളിലെ ഗ്ലാസ് പൊട്ടി കാലില്‍ കൊണ്ട് രക്തം വാര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വീട്ടില്‍ മറ്റാരും ഉണ്ടാവാതിരുന്ന സമയത്തായിരുന്നു സംഭവം. വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന് എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് എയ്ദന്‍. സംഭവത്തില്‍ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha