വൈക്കം തോട്ടകം ഫിഷ് വേൾഡ് അക്വാ ടൂറിസം ഫാം ഉടമയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ: നടക്കാൻ ബുദ്ധിമുട്ടുള്ളയാൾ കാലിൽ ഇഷ്ടിക വെച്ച് കെട്ടി ആറ്റിൽ പോയി ചാടില്ല...

വൈക്കത്തെ ഫിഷ് ഫാം ഉടമ വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വിപിൻ ആത്മഹത്യ ചെയ്യില്ലെന്നും ഫിഷ് ഫാമിലെ ഷെഡിൽ നിന്നും ലഭിച്ച സൂചനകൾ ആത്മഹത്യയെന്ന് സംശയിക്കാവുന്ന തരത്തിലുള്ളവയല്ലെന്നും ബന്ധുക്കൾ പറഞ്ഞു. വിപിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.
വൈക്കം തോട്ടകം ഫിഷ് വേൾഡ് അക്വാ ടൂറിസം ഫാം ഉടമ ടിവി പുരം സ്വദേശി വിപിൻ നായരുടെ മൃതദേഹം ഇന്നലെയാണ് ഫാമിന് സമീപത്തെ കാരിയാറ്റിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതൽ കാണാതായിരുന്നു. ദേഹത്ത് ഇഷ്ടികകൾ കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ വിപിൻ ആത്മഹത്യ ചെയ്യില്ലെന്നും ഫിഷ് ഫാമിലെ ഷെഡിൽ നിന്നും ലഭിച്ച സൂചനകൾ ആത്മഹത്യയെന്ന് സംശയിക്കാവുന്ന തരത്തിലുള്ളവയല്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഷെഡിനുള്ളിൽ കടലപ്പൊതി കണ്ടെത്തിയിരുന്നു.
ഫോണിൽ യൂട്യൂബ് വീഡിയോ പ്ലേ ചെയുന്നുണ്ടായിരുന്നു. ടോർച് തെളിച്ചു വച്ച നിലയിലുമായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ളയാൾ കാലിൽ ഇഷ്ടിക വെച്ച് കെട്ടി ആറ്റിൽ പോയി ചാടിയെന്ന് കരുതാനാവില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വിപിന് വലിയ കട ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
വിപിൻ നായരുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. വിപിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകി.
https://www.facebook.com/Malayalivartha

























