കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു... ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്...തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച നാലു വടക്കന്‍ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്കി . 15-നും 16-നും സംസ്ഥാനം മുഴുവന്‍ പെരുമഴ പ്രതീക്ഷിക്കാവുന്നതാണ്.
വടക്കന്‍ ജില്ലകളുമായി അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യത. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ ഇതിനിടയാക്കിയേക്കും
അതേസമയം തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശം നല്കുന്നു. അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുകയാണ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു.
കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.
ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
"
https://www.facebook.com/Malayalivartha