ദേശീയപാതാ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി...

ദേശീയപാതാ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കൃത്യമായ സമയപരിധി അറിയിക്കാനാകില്ലെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം. ദേശീയപാതയില്‍ രാമനാട്ടുകര-വളാഞ്ചേരി മേഖലയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്നാണ് വിഷയം കോടതി പരിഗണിക്കുന്നത്.
രാമനാട്ടുകര-വളാഞ്ചേരി മേഖലയില്‍ ഐഐടിയില്‍നിന്നുള്ള വിദഗ്ധര്‍ പരിശോധന നടത്തിയെന്നും വിശദമായ മറുപടി നല്കാന് സമയം അനുവദിക്കണമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha