നേര്‍ച്ചപ്പാറയില്‍ കടുവയുടെ സാന്നിധ്യം ജനങ്ങളില്‍ ആശങ്ക...

ആശങ്കയോടെ നാട്ടുകാര്‍... പാലക്കാട് അയിലൂര്‍,വണ്ടാഴി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ നേര്‍ച്ചപ്പാറയില്‍ കടുവയുടെ സാന്നിധ്യം ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. കടുവയെ കൂടു വെച്ച് പിടികൂടണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷനും (കിഫ) നേര്‍ച്ചപ്പാറ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.
60-ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ മേഖലയില്‍ അടിയന്തരമായി ദ്രുതപ്രതികരണ സേനയുടെ സേവനം ലഭ്യമാക്കണമെന്നും, അപകടകാരിയായ കടുവയെ ഉടന്‍ കൂടുവെച്ച് പിടികൂടി മാറ്റണമെന്നും യോഗം നെന്മാറ ഡി.എഫ്.ഒ.യോട് ആവശ്യപ്പെട്ടു. നേര്‍ച്ചപ്പാറ സംരക്ഷണ സമിതി പ്രസിഡന്റ് തോമസ്, കിഫ ഭാരവാഹികളായ അനീസ് തോമസ്, സാജു വാഴയാരിക്കല്, ഡോ. സിബി സക്കറിയാസ്, സണ്ണി താഴത്തേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നെന്മാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും രംഗത്തെത്തി.
വനംവകുപ്പ് സൗരോര്‍ജ്ജ വേലി സ്ഥാപിച്ച് ജനങ്ങളുടെ ജീവന് സംരക്ഷിക്കണമെന്ന് നെന്മാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് വിനോദ് ചക്രപാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം കെ.എ. മുഹമ്മദ് കുട്ടി സംസാരിച്ചു .
"
https://www.facebook.com/Malayalivartha

























