മേപ്പാടിയില്‍ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവം... കൊലപാതകമാണെന്ന വിവരം പുറത്ത്...

സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കുറ്റം... മേപ്പാടിയില്‍ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവം അപകടമല്ല, കൊലപാതകമാണെന്ന വിവരം പുറത്ത്. ജീപ്പ് യാത്രക്കാരായ നാലുപേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
സംഭവത്തില്‍ 17 കാരനും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. 71 കാരിയായ ബീയുമ്മയും പേരമകന്‍ അഫ്‌ലഖും സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ജീപ്പ് ഇടിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 8നാണ് സംഭവം നടന്നത്. സ്‌കൂട്ടര്‍ യാത്രക്കാരുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha