വടക്കാഞ്ചേരിയില്‍ ബസിനകത്ത് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി...

ജോലി കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയമായിട്ടും അച്ഛനെ കാണാതെ മകള്‍ തിരക്കിയിറങ്ങി... ഒടുവില്‍ ബസിനടുത്ത് എത്തിയപ്പോള്‍ ആ കാഴ്ച കണ്ട് നിലവിളിച്ചു .ഡ്രൈവറെ ബസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മങ്കരയിലുള്ള സ്വകാര്യ കോളേജിലെ ബസ് ഡ്രൈവര്‍ നാരായണന്‍ (64) നാണ് മരിച്ചത്.
വടക്കഞ്ചേരി ദേശീയപാതയോരത്തെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിന് അകത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha