കേരളത്തില്‍ ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍ക്കും റാപ്പറുകള്ക്കും മറ്റുമുള്ള നിരോധനം കര്‍ശനമാക്കാന്‍ ആലോചന

ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍ക്കും റാപ്പറുകള്ക്കും മറ്റുമുള്ള നിരോധനം സംസ്ഥാനത്ത്കര്ശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്ന് ചൊവ്വാഴ്ച ഉത്തരവുണ്ടാകും.
ഹില്‍സ്റ്റേഷനുകളിലും വിവാഹമണ്ഡപങ്ങളിലുമടക്കം നിരോധനം കര്‍ശനമായി നടപ്പാക്കാനാണ് ആലോചന.സത്കാര പരിപാടികളിലടക്കം അരലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍ കുമിഞ്ഞുകൂടുന്നതിനെ കോടതി ഗൗരവമേറിയ പ്രശ്നമായാണ് കാണുന്നത്.
ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് എഗ്രിമെന്റില്‍ നിബന്ധനകള്‍ വയ്ക്കണമെന്ന നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. നിരോധനം കര്‍ശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ചയ്ക്കകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സര്‍ക്കാരിനോടും മലിനീകരണ നിയന്ത്രണബോര്‍ഡിനോടും അമിക്കസ് ക്യൂറിയോടും ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.
കാലിക്കുപ്പികള്‍ ചെറിയനിരക്കില്‍ സംഭരിച്ച് റീസൈക്കിള്‍ ചെയ്യാന്‍ ബിവറേജസ് കോര്പ്പറേഷന് പദ്ധതി തയ്യാറാക്കുന്നത് ഉചിതമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി കോടതി . ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചാണ് പരിഗണിക്കുക.
"
https://www.facebook.com/Malayalivartha

























