Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ഇവനെ പോലുള്ളവന്മാരാണ് ഈ ഭൂമിക്ക് ഭാരം; ഈ വൃത്തികെട്ടവൻ എഴുതിയ വാക്കുകൾ ഉണ്ടല്ലോ, അതിൽ ഉണ്ട് വൃത്തികെട്ട ഇവന്റെ മനസ്സിലെ അധമമായ ജാതി ബോധം, സ്ത്രീ വിരുദ്ധത; പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്

14 JUNE 2025 10:50 AM IST
മലയാളി വാര്‍ത്ത

അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രനെതിരെ അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-



ഇവനെ പോലുള്ളവന്മാരാണ് ഈ ഭൂമിക്ക് ഭാരം. ഒരു രാജ്യം മുഴുവൻ വിറങ്ങലിച്ചു നില്ക്കുന്ന വൻ ദുരന്തം. രണ്ട് പൊന്ന് മക്കളുടെ അലറി കരച്ചിൽ കണ്ട് ഹൃദയം പൊട്ടി തരിച്ചു നില്ക്കുന്ന ഒരു നാടും മനുഷ്യരും. ഒറ്റയ്ക്ക് ജീവിതം തുഴഞ്ഞു കൊണ്ടിരുന്ന ഒരു മാലാഖ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് ഇല്ലായെന്ന് അറിയുന്ന ആ പകപ്പ്, അതിൽ വീണു നെഞ്ചുലഞ്ഞു നില്ക്കുന്ന ഒരു കുടുംബത്തിന്റെ അത്താണി. അതിനെ കുറിച്ച് ഈ വൃത്തികെട്ടവൻ എഴുതിയ വാക്കുകൾ ഉണ്ടല്ലോ, അതിൽ ഉണ്ട് വൃത്തികെട്ട ഇവന്റെ മനസ്സിലെ അധമമായ ജാതി ബോധം, സ്ത്രീ വിരുദ്ധത. ഇതൊന്നും ആർക്കും ഇവിടെ വാർത്തയാവില്ല, അത്‌ കൊണ്ട് പോരാട്ടങ്ങളുമില്ല.  കാരണം അവർക്ക് പേരിനൊപ്പം നായർ എന്ന ജാതിവാല് ഉണ്ടല്ലോ. പ്രബുദ്ധ നവോഥാന കേരളത്തിൽ അതാണല്ലോ ഏറ്റവും വലിയ പാതകം.

സത്യത്തിൽ ഈ കേരളത്തിൽ, സൈബർ ഇടങ്ങളിൽ ജാതീയതയുടെ ഭീകര ഇരകൾ ദളിതർ അല്ല, മറിച്ച് സവർണ്ണ ലിസ്റ്റിൽ ഉൾപ്പെട്ടു എന്ന ഒറ്റ കാരണം കൊണ്ട് എല്ലാത്തരം അവഹേളനങ്ങളും ആക്ഷേപങ്ങളും മണ്ണടിഞ്ഞാൽ പോലും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന സവർണ്ണർ തന്നെയാണ്. അവർ ഇവിടുത്തെ നടപ്പുരീതികളെ വിമർശിച്ചാൽ അത് പുരോഗമനാശയത്തിനു എതിരാണെങ്കിൽ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പേരിനൊപ്പമുളള ജാതിവാലാണ്. ആശയപരമായ സംവാദങ്ങൾക്കിടയിൽ ഉത്തരമില്ലാതാകുമ്പോൾ പേരിനൊപ്പമുള്ള വാൽ സമർത്ഥമായി എടുത്തിടും . അതൊരു നായർ സ്ത്രീയാണെങ്കിൽ ഉടനെ അച്ചി പ്രയോഗത്തിലേയ്ക്ക് ഒരു കടന്നുകയറ്റമുണ്ട്. പിന്നീട് കേരളചരിത്രത്തിലെ ഉണ്ണിയച്ചി ചരിതമൊക്കെ കുടഞ്ഞിട്ട് കുഴിയിൽ പോയ കാരണവന്മാരെയെയും കാരണവത്തിമാരെയുമൊക്കെ നിരത്തി നിറുത്തി സ്മാർത്ത വിചാരണ ചെയ്യിക്കും.

ഇവനെ പോലുള്ള കമ്മികൾ സിന്ദാവാ വിളിച്ച്, പിൻവാതിൽ വഴി കയറിപ്പറ്റി സർക്കാർ ജോലി നേടും. എന്നിട്ട് തുടങ്ങും കയ്യിട്ട് വാരൽ. ഡെപ്യൂട്ടി തഹസിൽദാർ ഒക്കെയാവുമ്പോൾ ശമ്പളത്തിന് ഒപ്പം കിമ്പളം. അത്‌ കൊണ്ട് ഇവനൊക്കെ സർക്കാർ ജോലി രാജകീയമായി തോന്നും. എന്നാൽ അഴിമതി ചെയ്യാത്ത, കൈക്കൂലി വാങ്ങാത്ത മനുഷ്യർക്ക് ഇന്നിന്റെ കേരളത്തിൽ നടുവ് നിവർത്തി നില്ക്കാൻ മാസാമാസം കിട്ടുന്ന സർക്കാർ ശമ്പളം തികയില്ല.ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം, വാടക വീട് ആണെങ്കിൽ അതിന്റെ വാടക, ഇനി ലോൺ എടുത്ത് വച്ച വീട് ആണെങ്കിൽ അതിന്റെ അടവ്, ഭീമമായ കറന്റ്ബില്ല്,

മക്കളുടെ സ്കൂൾ ട്യൂഷൻ ഫീസ് വേറെ, അതിനൊപ്പം ചികിത്സ ചിലവോ ആശുപത്രി ചിലവോ വന്നാൽ പിന്നെ കടം ആയി. അങ്ങനെ ചക്ര ശ്വാസം വലിക്കുന്ന എത്രയോ സർക്കാർ ജോലിക്കാർ ഉണ്ട് നമുക്ക് ചുറ്റിലും. അങ്ങനെയുള്ളവരാണ് ലീവ് എടുത്ത് വിദേശത്ത് പോയി ഒന്ന് രക്ഷപ്പെടാൻ നോക്കുന്നത്, അല്ലാതെ സുഖിക്കാൻ അല്ല. രഞ്ജിത എന്ന മാലാഖ സർക്കാർ ജോലിയിൽ നിന്ന് ലീവ് എടുത്ത് പോയത് കാൻസർ രോഗ ബാധിതയായ അമ്മയ്ക്ക് നല്ല ചികിത്സ കൊടുക്കാൻ വേണ്ടിയും മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു നല്ലൊരു ഭാവി നല്കാനും വേണ്ടിയിട്ടാണ്. ഒരു വീട് എന്ന സ്വപ്നം സഫലമാക്കാൻ ഒറ്റയ്ക്ക് തുഴയുന്ന ആ പെണ്ണ് കണ്ട മാർഗ്ഗമാണ് വിദേശത്ത് ഉള്ള ജോലി. പിന്നെ വെറുതെ പോകാൻ പറ്റുന്ന ഒന്നല്ല ഈ വിദേശ ജോലി എന്ന് കൂടി അറിയുക. അത്രയ്ക്കും ക്വാളിഫിക്കേഷൻ ( കമ്മി-കമ്മിണികൾ ഒപ്പിക്കുന്ന വ്യാജ സർട്ടിപ്പിക്കറ്റ് അല്ല) പഠിച്ചു നേടിയത് ഒരു സംവരണവും ഇല്ലാതെയാണ്. യുകെ യ്ക്ക് പോകുന്നതിന് ഉള്ള തയ്യാറെടുപ്പും യോഗ്യത നേടലും എളുപ്പവുമല്ല. അങ്ങനെയുള്ള ഒരു പാവം സ്ത്രീയെ ആണ് ഇവൻ ഉള്ളിലുള്ള സവർണ്ണ വൈരം അഥവാ നായർ വിരുദ്ധത വച്ച് അപമാനിച്ചത്.

ഈ വിഷയത്തിൽ NSS സംഘടനകൾ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. ഉള്ളനാട് NSS കരയോഗം മുന്നിൽ നിന്ന് ഇയാൾക്ക് എതിരെ നിയമ നടപടിയുമായി പോകണം. ഇവിടുത്തെ സ്റ്റേറ്റിൽ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കരുത്. കാരണം ഇവിടെ വ്യാജ ജാതി കാർഡ് എടുത്ത് വീശുന്ന പൊറോട്ട നാടകങ്ങൾക്കാണ് ഡിമാൻഡ്. നായർ സ്ത്രീക്ക് എതിരെ പ്രയോഗിക്കുന്ന പായ വിരിപ്പ് പരാമർശം ഒന്നും ഇവിടെ slut shaming ന്റെ പരിധിയിൽ വരില്ല. അതെല്ലാം സവർണ്ണ സ്ത്രീകൾ കേൾക്കാൻ ബാധ്യസ്ഥർ ആണെന്ന വിധിയെഴുത്ത് ആണ് ഇവിടെ. ഇവിടെ പരസ്യമായി തുണിപൊക്കി കാണിച്ചാലും കഞ്ചാവ് അടിച്ചാലും അതിന്റെ പേരിൽ പോലീസ് പൊക്കിയാലും കളവ് നടത്തിയാലും മറ്റേ കാർഡ് ഇറക്കി ഇരവാദം കാണിച്ചാൽ അവൻ /അവൾ ഹീറോയാണ്. ഇനിയെങ്കിലും മാറ്റുവിൻ ചട്ടങ്ങളെ എന്ന് ഉറക്കെ പറയാൻ സമയമായി സവർണ്ണരേ!!

ഒരു സസ്പെൻഷൻ കൊണ്ട് നിറുത്തേണ്ട കാര്യമല്ല ഇയാൾ ചെയ്തത്. ഇനി ഒരിക്കലും ഇതേ പോലെ കുഷ്ഠം ബാധിച്ച മനസ്സുള്ളവർ സർവ്വീസിൽ ഉണ്ടാവരുത്. ഈ ജാതിബോധം മനസ്സിൽ ഉള്ള ഇയാളിൽ നിന്ന് എന്ത് സേവനമാണ് സാധാരണ മനുഷ്യർ പ്രതീക്ഷിക്കേണ്ടത്? അകാലത്തിൽ വെന്തെരിഞ്ഞ ഒരു ദേഹിയോട് കാണിക്കാൻ കഴിയാത്ത മാന്യത അയാൾ  ജീവിച്ചിരിക്കുന്ന മനുഷ്യരോട് കാണിക്കുമോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (1 hour ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (1 hour ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (2 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (3 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (5 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (5 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (5 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (5 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (6 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (6 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (6 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (6 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (6 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (6 hours ago)

Malayali Vartha Recommends