Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

പ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണം.... ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്

14 JUNE 2025 12:42 PM IST
മലയാളി വാര്‍ത്ത

ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണക്കേസില്‍ അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന്റെ കൂട്ടാളിയും മൂന്നാം കൂട്ടുപ്രതിയുമായ സജിമോന് ജാമ്യമില്ല. മെയ് 4 മുതല്‍ റിമാന്റില്‍ കഴിയുന്ന ആക്കുളം ചെറുവക്കല്‍ സ്വദേശി സജിമോനാണ് കോടതി ജാമ്യം നിരസിച്ചത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജാണ് ജാമ്യഹര്‍ജി തള്ളിയത്.

പ്രതിയുടെ റിമാന്റ് 27 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയെ പോലീസ് നാളിതു വരെ പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷന്‍ ഒഴിവാക്കാനായി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്.

മുഖ്യ പ്രതി പുത്തന്‍പാലം രാജേഷിന്റെ ജാമ്യാപേക്ഷ 2024 ല്‍ ജില്ലാ കോടതി തള്ളിയിരുന്നു. ദീര്‍ഘ കാലം കഴിഞ്ഞാണ് ജാമ്യം അനുവദിച്ചത്. ഒന്നിനുപിറകേ ഒന്നായി സ്ഥിരം
കൊടും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രതിക്ക് ജാമ്യം നല്‍കി സ്വതന്ത്രനാക്കിയില്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. ഗുണ്ട പുത്തന്‍പാലം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ അഞ്ചുപേരെയും ആശുപത്രിയില്‍ ഐ പി ആയി കിടത്തി ചികിത്സിച്ചിരുന്നു. ചെറുവയ്ക്കല്‍ സ്വദേശി സന്തോഷ് കുമാര്‍ (48), രാജേഷ്, സുമേഷ്, സായി പ്രദീപ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട പുത്തന്‍പാലം രാജേഷ്, സഹായി മനു, കണ്ടാല്‍ തിരിച്ചറിയാവുന്ന മറ്റു നാലു പേര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണു കേസ്. 2023 ഡിസംബര്‍ 26 ന് വൈകിട്ട് നാലരയോടെ സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിക്കകമായ പ്രശാന്ത് നഗറിലാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ രാജേഷും സംഘവും ഇരുമ്പ് പൈപ്പ്, മൂര്‍ച്ചയുള്ള വാള്‍, വെട്ടുകത്തി എന്നിവ ഉപയോഗിച്ച് വെട്ടിയും അടിച്ചും മാരകമായി പരുക്കേല്‍പിച്ചെന്നാണു കേസ്.
പുത്തന്‍പാലം രാജേഷ് അടക്കമുള്ള ആറംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് മെഡിക്കല്‍ കോളജ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (1 hour ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (1 hour ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (2 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (3 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (5 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (5 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (5 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (5 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (6 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (6 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (6 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (6 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (6 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (6 hours ago)

Malayali Vartha Recommends