Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോഴും പവിത്രൻ മദ്യലഹരിയിൽ; ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പരാതിയും പ്രതിഷേധവുമുയരുമ്പോൾ പിൻവലിച്ച് മാപ്പുപറയുക എന്നിവ ഹോബിയാക്കിയ തഹസിൽദാരുടെ പണി തെറിക്കും...

14 JUNE 2025 12:20 PM IST
മലയാളി വാര്‍ത്ത

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ടതിന് പിന്നാലെ അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥനായ പവിത്രൻ ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പരാതിയും പ്രതിഷേധവുമുയരുമ്പോൾ പിൻവലിച്ച് മാപ്പുപറയുക. ഇത് സ്ഥിരം തൊഴിലാക്കിയ വ്യക്തിയാണ്. രണ്ടു ഫേസ്‌ബുക്ക് ഐഡിയാണ് ഇയാൾക്ക് ഉള്ളത്. രണ്ടിലും മോശമായ കമന്റുകളിടും. പലരും പരാതിനൽകാത്തതിനാലാണ് ഇയാൾക്കെതിരേ നടപടികളുടെ എണ്ണം കുറഞ്ഞത്. ജോയിന്റ് കൗൺസിൽ ജില്ലാ ഭാരവാഹിയായിരുന്നു പവിത്രൻ.

 

ആളുകളെ അപകീർത്തിപ്പെടുത്തുന്നത് പതിവാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംഘടനയുടെ ഭാരവാഹിത്വത്തിൽനിന്ന് രണ്ടുവർഷംമുൻപ്‌ ഇയാളെ ഒഴിവാക്കി. തിരക്കഥാകൃത്ത് സുജിത് നമ്പ്യാർക്കെതിരേ വളരെ മോശപ്പെട്ടരീതിയിൽ കമന്റിട്ടിരുന്നു. വിവിധ സമുദായത്തിൽപ്പെട്ടവരെയാണ് ഇയാൾ അപകീർത്തിപ്പെടുത്തുന്നത്. ജില്ലയിൽ വിവിധ വില്ലേജ് കാര്യാലയങ്ങളിൽ ഓഫീസറായിരുന്ന പവിത്രൻ. ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലാണ് ഡെപ്യൂട്ടി തഹസിൽദാർ ആയി സ്ഥാനക്കയറ്റം ലഭിച്ചെത്തിയത്.

രണ്ടുവർഷം മുൻപാണ് വെള്ളരിക്കുണ്ടിലേക്കു സ്ഥലംമാറിയത്. ഇ. ചന്ദ്രശേഖരൻ എംഎൽഎയ്ക്കെതിരേ പോസ്റ്റിട്ടതിനെത്തുടർന്ന് സസ്പെൻഷനിലായ പവിത്രൻ മൂന്നുമാസത്തിനുശേഷമാണ് സർവീസിൽ കയറിയത്. നേതാക്കളെയും സിനിമാതാരങ്ങളെയും ഉദ്യോഗസ്ഥരെയുമെല്ലാം ഇയാൾ ഫെയ്‌സ്‌ബുക്കിലൂടെ അപകീർത്തിപ്പെടുത്തിക്കൊണ്ടേയിരുന്നു.

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ടയിലെ രഞ്ജിത ജി. നായർക്കെതിരേ മോശമായ ഭാഷയിൽ ഫെയ്‌സ്ബുക്കിൽ കമന്റിട്ടതിനെതിരേ മണിക്കൂറുകൾക്കുള്ളിലാണ് പ്രതിഷേധം അലയടിച്ചത്. ഭാരതീയ ന്യായസംഹിത പ്രകാരം സാമുദായിക ഐക്യം തകർക്കുന്നതിനെതിരേയുള്ള 196 വകുപ്പ് ഉൾപ്പെടുത്തിയാണ് ഹൊസ്ദുർഗ് പോലീസ് ഇയാൾക്കെതിരേ കേസെടുത്തത്. അഞ്ചുവർഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. ബിഎൻഎസ് 75, 79, 67 (എ) വകുപ്പുകളും ഐടി ആക്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. ജോലിക്കിടെയാണ് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. അപ്പോഴും മദ്യലഹരിയിലായിരുന്നു പവിത്രൻ.


നായർസ്ത്രീയെ അപമാനിച്ചുവെന്നതല്ല, ഒരു സ്ത്രീയെ അപകീർത്തിപ്പെടുത്തിയെന്നതിനാലാണ് പരാതി നൽകിയതെന്ന് പവിത്രനെതിരേ ഹൊസ്ദുർഗ് പോലീസിനെ സമീപിച്ച എൻഎസ്എസ് ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഭാകരൻ കരിച്ചേരി പറഞ്ഞു. പവിത്രനെ സർവീസിൽനിന്ന്‌ ഡിസ്മിസ് ചെയ്യണമെന്ന് വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. സുമയ്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (1 hour ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (1 hour ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (2 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (3 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (5 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (5 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (5 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (5 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (6 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (6 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (6 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (6 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (6 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (6 hours ago)

Malayali Vartha Recommends