നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധന..ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും, സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞ് നിർത്തി പോലീസ്..പെട്ടി തുറന്നപ്പോൾ..

പാലക്കാട്ടെ പെട്ടി പരിശോധനക്ക് സമാനമായി നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധന . പാലക്കാട്ടെ തെരഞ്ഞെടുപ്പു കാലത്തുണ്ടായ പെട്ടിവിവാദം ക്ഷീണം ചെയ്തത് സിപിഎമ്മിനായിരുന്നു. ഇപ്പോഴിതാ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും പെട്ടിവിവാദം കൊഴുക്കുകയാണ്. സിപിഎം നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കാത്ത പോലീസ് കോണ്‍ഗ്രസുകാരെ മാത്രം ലക്ഷ്യം വെക്കുന്നത് നിഷ്ക്കളങ്കമല്ലെന്ന് കോണ്‍ഗ്ര് ചൂണട്ിക്കാട്ടുന്നത്.
ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞ് നിർത്തി പോലീസ് കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിൽ വെച്ചാണ് സംഭവം.വാഹനം ഓടിച്ചിരുന്നത് ഷാഫി പറമ്പിൽ ആണ്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നടത്തിയ സ്വാഭാവിക പരിശോധന മാത്രമാണെന്നാണ് പോലീസ് പറയുന്നത്.
കാർ പരിശോധിച്ചതിന് ശേഷം കാറിന്റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിക്കുകയായിരുന്നു. വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയിൽ ഉണ്ടായിരുന്നത്. പരിശോധനക്കിടെ ഷാഫിയും രാഹുലും പോലീസിനോട് കയർക്കുന്നുണ്ട്. എന്നാൽ എം.പിയേയും എം.എൽ.എയേയും മനസിലായില്ലെന്നാണ് പോലീസിന്റെ വാദംഇതിനിടെ ജനപ്രതിനിധികള്‍ ചോദ്യം ചോദിച്ചു.
തങ്ങള്‍ എംഎല്‍എയും എംപിയുമാണെന്ന് അറിയില്ലേ എന്നും ചോദിച്ചു. എന്നാല്‍ അറിയില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. ഇത് നേതാക്കളെ ചൊടിപ്പിച്ചു. കാണിച്ചു തരാമെന്ന് പോലീസുകാര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടിയും നല്കി.പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നിലപ്പെട്ടി വിവാദം ആളിക്കത്തിയിരുന്നു. ഇതിന് സമാനമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായത്. സിപിഎമ്മിന് വേണ്ടി വേഷം കെട്ടരുതെന്ന് എംപിയും എംഎല്‍എയും പോലീസുകാരോട് പറഞ്ഞു. സര്‍വ്വീസ് ഇനിയും ഉണ്ടെല്ലോ എല്ലാം പഠിപ്പിച്ചു തരാമെന്നും പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
https://www.facebook.com/Malayalivartha

























