Widgets Magazine
15
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..


വീണ്ടും ഘോരയുദ്ധം..ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു..ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം..


വന്യ ജീവികളുടെ ശരീരഭാഗങ്ങൾ... കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി..ഒരവസരം കൂടി നൽകണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട്..


സംസ്ഥാനത്ത് അതിതീവ്ര മഴ.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്..നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ പാടില്ല.. ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്..


തീരാവേദനയായി... മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും

14 JUNE 2025 11:08 PM IST
മലയാളി വാര്‍ത്ത

More Stories...

മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

വന്യ ജീവികളുടെ ശരീരഭാഗങ്ങൾ... കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി..ഒരവസരം കൂടി നൽകണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട്..

സംസ്ഥാനത്ത് അതിതീവ്ര മഴ.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്..നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ പാടില്ല.. ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്..

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി....

കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45 ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ ( ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.

കെനിയയില്‍ നിന്നും കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുന്‍കരുതല്‍ നിബന്ധനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടിലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിച്ചു. കെനിയയില്‍ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് യെല്ലോ ഫിവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കിയത്.

ഇതോടെ ഭൗതിക ശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയര്‍ന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങള്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക റൂട്ട്‌സിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. നോര്‍ക്ക റൂട്ട്‌സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സര്‍ക്കാരുമായി അടിയന്തിര ഇടപെടല്‍ നടത്തി. ഇതേത്തുടര്‍ന്ന് യെല്ലോ ഫിവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നല്‍കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഏറ്റുവാങ്ങും.

ഇവിടെ നിന്നും മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടാകും. ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിന്റെ കാട്ടാന കഥയും പൊളിഞ്ഞു.  (40 minutes ago)

IRAN എണ്ണപ്പാടങ്ങള്‍ തകര്‍ത്ത് ഇസ്രയേലിന്റെ തിരിച്ചടി;  (58 minutes ago)

ഗണേശൻ - മോഹൻലാൽ - വേടൻ വിവാദം  (1 hour ago)

5 ജില്ലകളില്‍ അപായമണി  (1 hour ago)

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്....  (2 hours ago)

ഇസ്രയേലില്‍ എട്ട് മരണം  (2 hours ago)

സിനിമാ രംഗത്തും സീരിയല്‍ രംഗത്തും സജീവമായിരുന്ന...  (4 hours ago)

കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു  (4 hours ago)

യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി.  (4 hours ago)

ലിയോ മാര്‍പാപ്പ  (4 hours ago)

സ്‌കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍...  (5 hours ago)

ശരണംവിളിയുമായി ഭക്തര്‍...  (5 hours ago)

നിയന്ത്രണം വിട്ട വാഹനം നേരെ വെള്ളത്തിലേക്ക്  (6 hours ago)

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍  (6 hours ago)

ഞെട്ടലോടെ പ്രവാസികള്‍... അയയാതെ ഇറാന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ല, തിരിച്ചടി തുടരും; പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തി  (6 hours ago)

Malayali Vartha Recommends